തന്‍റെ ശൈലിയും സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്യക്തിയായി മാറിയയാളാണ് റിമി ടോമി.സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വര്‍ക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇത് വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യാറുമുണ്ട്. ഇത്തരത്തില്‍ റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ഒരു കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് നല്‍കിയ കത്താണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്.മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു ഫ്ലൈറ്റ് നു ഇറങ്ങുന്നതിനു തൊട്ട് മുമ്ബ് ഒരു ലെറ്റര്‍ തന്നു ,ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം ,വായിച്ചപ്പോള്‍ അതിലേറെ സന്തോഷo തോന്നിയ ഒരു കാര്യം സത്യത്തില്‍ ഇങ്ങനെ ഉള്ള കോപ്ലിമെന്‍സ് എനിക്ക് ഒരു ഇന്‍സ്പിരേഷന്‍ ആണ്
പേര് പോലും ചോദിക്കാന്‍ പറ്റിയില്ല ,ആ കൊച്ചു സുന്ദരിക് എന്റെ വക ഉമ്മ-റിമി പോസ്റ്റ് ചെയ്തു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇങ്ങനെ,ഞങ്ങളുടെ കൂടെ യാത്ര ചെയ്തതിനു നന്ദി. ഏറ്റവും മികച്ച യാത്രാനുഭവം കിട്ടിയെന്നു വിശ്വസിക്കുന്നു. എനിക്ക്‌ നിങ്ങളുടെ ശബ്ദം ഒരുപാടിഷ്ടമാണ്.തമാശകളിലൂടെ നിങ്ങള്‍ എപ്പോഴും ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.നിങ്ങള്‍ ഒരു പ്രചോദനമാണ്.എപ്പോഴും പുഞ്ചിരിയോടെ നിലകൊള്ളൂ-കത്തില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക