സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ കാണാനും വിശേഷങ്ങള്‍ അറിയാനുമൊക്കെ ആരാധകര്‍ക്ക് എന്നും താല്‍പ്പര്യമാണ്.അതുകൊണ്ടു തന്നെ അവരുടെ കുട്ടിക്കാലചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.ചിത്രത്തില്‍ രണ്ട് ബോളിവുഡ് സൂപ്പര്‍ താരങ്ങളാണുള്ളത്.

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സ്കള്‍ കാലഘട്ടത്തില്‍ നിന്നുള്ള ചിത്രമാണ് വൈറലായത്.പക്ഷേ ഈ ചിത്രത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.ഹൃത്വിക്കിനൊപ്പം മറ്റൊരു ബോളിവുഡ് താരം കൂടി ചിത്രത്തിലുണ്ട്.പാതി മലയാളിയായ ജോണ്‍ എബ്രഹാമാണ് ആ താരം. ഇരുവരും സഹപാഠികളായിരുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല.ഇരുവരും ബോംബെ സ്കോട്ടിഷ് സ്കൂളില്‍ വിദ്യാര്‍ഥികളായിരിക്കെ എടുത്ത ചിത്രമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ മകനായ ഹൃത്വിക് ബാലതാരമായാണ് സിനിമയിലെത്തുന്നത്. പിന്നീട് നായകവേഷത്തില്‍ എത്തുന്നത് ‘കഹോ ന പ്യാര്‍ ഹേ’ എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ അഭിനയത്തിന് ഹൃത്വിക്കിന് മികച്ച നടന്‍, പുതുമുഖ നടന്‍ എന്നീ കാറ്റഗറികളില്‍ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.കോയി മില്‍ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നടനായി ഹൃത്വിക് വളര്‍ന്നു.

മലയാളിയും ആലുവ സ്വദേശിയും ആര്‍ക്കിടെക്റ്റുമായ ജോണിന്റെയും പാഴ്സിയായ ഫര്‍ഹാന്റെയും മകനായി മുംബൈയില്‍ ആണ് ജോണ്‍ എബ്രഹാമിന്റെ ജനനം.മുംബൈ സ്കോട്ടിഷ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മുംബൈ എജ്യൂക്കേഷണല്‍ ട്രെസ്റ്റില്‍ നിന്ന് മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും ബിരുദം നേടി. മോഡലിങ് രംഗത്തു നിന്നുമാണ് ജോണ്‍ സിനിമയിലെത്തിയത്.

2003-ല്‍ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വന്‍വിജയമായി.സായ, പാപ്, ധൂം, കല്‍, ഗരം മസാല, വാട്ടര്‍, സിന്ദാ, ടാക്സി നമ്ബര്‍ 921, ബാബുല്‍, കാബൂള്‍ എക്‌സ്പ്രസ്്, എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഷാരൂഖിനൊപ്പം പഠാന്‍ എന്ന ചിത്രത്തിലാണ് ജോണ്‍ എബ്രഹാം അവസാനമായി അഭിനയിച്ചത്.ചിത്രം കളക്ഷനില്‍ ആയിരം കോടി പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ജോണും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക