ആര്‍ഭാടം കൊണ്ട് വിവാഹങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് സാധാരണമാണ്. ഒട്ടുമിക്ക ദക്ഷിണേഷ്യന്‍ കുടുംബങ്ങളും വിവാഹങ്ങള്‍ ആര്‍ഭാടപൂര്‍വം നടത്താറുണ്ട്. കൂടുതല്‍ പണം ചെലവഴിക്കുമ്ബോള്‍ അത്തരം വിവാഹങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും സാധാരണമാണ്. അടുത്തിടെ ദുബായില്‍ പാകിസ്ഥാന്‍കാരിയായ വധുവിന് സ്വര്‍ണക്കട്ടികള്‍ കൊണ്ട് തുലാഭാരം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹം ഒന്നേയുള്ളൂവെന്നും അതിനാല്‍ അത് അത്യാഢംബരമാക്കണമെന്നതും ലോകമെങ്ങുമുള്ള മനുഷ്യന്‍റെ ആഗ്രഹങ്ങളിലൊന്നാണ്. കുടുംബങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണെങ്കിലും വിവാഹ ആഘോഷം നടക്കുന്നത് ദുബായിലാണ്. വധുവാണ് ഈ ആഢംബര വിവാഹത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രം. വിവാഹ വസ്ത്രം മുതല്‍ ആഭരണങ്ങള്‍ വരെ എല്ലാവരുടെയും കണ്ണുകള്‍ അവളിലേക്കാണ് നീളുന്നത്. എന്നാല്‍ ഇവിടെ വധുവിന്റ ആഭരണമോ വസ്ത്രങ്ങളോ അല്ല വധുവിനെ തന്നെ സ്വര്‍ണംകൊണ്ട് തുലാഭാരം നടത്തി എന്നതാണ് പ്രത്യേകത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാക്കിസ്ഥാനി വധുവിനെ ശരീരഭാരത്തിന് തുല്യമായ സ്വര്‍ണം കൊണ്ടാണ് തുലാഭാരം നടത്തിയത്. വധുവിന് 70 കിലോയോളം ഭാരമുണ്ടായിരുന്നു. വധുവിന്റെ കുടുംബം സ്വര്‍ണ്ണ കട്ടികള്‍ ഒരു വശത്ത് അടുക്കുകയും യുവതി തുലാസിന്റെ മറുവശത്ത് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ ഈ ആര്‍ഭാടത്തെ വിമര്‍ശിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി. യുഎഇ ആസ്ഥാനമായുള്ള പാകിസ്ഥാന്‍ വ്യവസായിയാണത്രെ വധുവിന്റെ അച്ഛന്‍. 2008-ല്‍ പുറത്തിറങ്ങിയ ജോധ അക്ബര്‍ എന്ന ഇന്ത്യന്‍ ചിരിത്ര സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്.

വിവാഹ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് വധുവിനെ സ്വര്‍ണ്ണക്കട്ടികള്‍ കൊണ്ട് തുലാഭാരം നടത്തിയത്. വധുവിന്റെ ഭാരത്തിന് തുല്യമായ സ്വര്‍ണ്ണക്കട്ടികള്‍ മറുതട്ടിലേക്ക് എടുത്ത് വച്ചപ്പോള്‍ വധുവിരുന്ന തട്ട് പതുക്കെ പൊങ്ങി. ഈ കാഴ്ച കണ്ട് വിവാഹത്തിനെത്തിയവര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

അതേസമയം, സ്വര്‍ണ്ണം യഥാര്‍ത്ഥ സ്വര്‍ണമല്ലെന്നും ചിലര്‍ പറയുന്നു. വിവാഹാഘോഷ ചടങ്ങുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. പാകിസ്ഥാനിലെ സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പലരും വിമര്‍ശനം ഉന്നയിച്ചത്. ഇതിനെകുറിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങള്‍ ആണ് ട്വിറ്ററില്‍ ഉയരുന്നത്. പാകിസ്താനിലെ നിലവിലെ സാമ്ബത്തിക പ്രതിസന്ധിയെ പലരും ട്വീറ്റുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.

പാകിസ്ഥാനില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഐഎംഎഫ് അടക്കമുള്ള സാമ്ബത്തിക ഏജന്‍സികള്‍ കടുത്ത നിയന്ത്രണങ്ങളും നികുതിയും നടപ്പാക്കാന്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക