മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയുെട മകനാണ് ഗോകുൽ സുരേഷിന് പിറന്നാള്‍. മുത്തുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പാപ്പൻ അടക്കമുള്ള സിനിമകളിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് താരം പുതിയതായി അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ദുൽഖറിനൊപ്പമായിരുന്നു താരത്തിന്‍റെ പിറന്നാൾ ആഘോഷം.

കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ എഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക