സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിരവധിപ്പേരുണ്ട്. കനാലില്‍ വീണ നായയെ രക്ഷിക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടത്തുന്ന പരിശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ചെളിനിറഞ്ഞ കനാലില്‍ വീണ ഒരു നായയെ രക്ഷിക്കാനാണ് വിദ്യാര്‍ഥികളുടെ ശ്രമം.

അബദ്ധത്തില്‍ കനാലിലേക്ക് വീണ വളര്‍ത്തു നായയെ രക്ഷിക്കാനായി അതിന്റെ ഉടമ ആളുകളോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കനാലിനോട് ചേര്‍ന്ന് ഉയരത്തിലുള്ള മതിലുള്ളതിനാല്‍ നായയെ രക്ഷിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. അതിനിടെ ഏറെ സമയമായി വെള്ളത്തില്‍ ഉയര്‍ന്നുകിടക്കാന്‍ ശ്രമിച്ചതുമൂലം നായ ക്ഷീണിച്ച്‌ ഏത് നിമിഷവും മുങ്ങി പോകാമെന്ന അവസ്ഥയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയം അവിടേക്ക് എത്തിയ ജാക്ക് സ്‌പെന്‍സര്‍, ബെന്‍ കാംഫര്‍ എന്നീ യുവാക്കള്‍ നായയെ സഹായിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. കൂട്ടത്തില്‍ പൊക്കകാരനായ ബെന്‍ കനാലിലേക്ക് ഇറങ്ങാന്‍ തയാറായി. ഇവരുടെ ശ്രമങ്ങള്‍ കണ്ട് മറ്റുചിലരും സഹായിക്കാനായി അടുത്തെത്തി. ഇവരെല്ലാവരും ചേര്‍ന്ന് ബെന്നിന്റെ രണ്ടുകാലിലും ശക്തിയായി പിടിച്ച്‌ മതിലിന്റെ മുകള്‍ഭാഗത്ത് നിലകൊണ്ടു. അങ്ങനെ തല കുത്തനെ തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ ബെന്‍ സധൈര്യം നായയുടെ നേര്‍ക്ക് കൈകള്‍ നീട്ടി.

ഈ സമയമത്രയും കനാലിന്റെ മതിലില്‍ കൈകള്‍ ഉയര്‍ത്തി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു നായ. നായയ്ക്ക് അരികിലേയ്ക്ക് എത്താന്‍ ബെന്നിന് ഏറെ ആയാസം വേണ്ടിവന്നു. ഒടുവില്‍ ബെന്നിന് നായയുടെ കോളര്‍ ബെല്‍റ്റില്‍ പിടുത്തംകിട്ടി. പിന്നീട് ഒരു നിമിഷം പോലും വൈകാതെ സര്‍വശക്തിയുമെടുത്ത് നായയെ കനാലില്‍ നിന്നും യുവാവ് ഉയര്‍ത്തിയെടുക്കുകയായിരുന്നു. ചുറ്റും കൂടി നിന്നവരുടെയെല്ലാം സഹായത്തോടെ കരയിലേക്ക് നായയെ എത്തിക്കുന്നതും വിഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക