പോൺ ഇൻഡസ്ട്രിയുടെ വാർഷിക വരുമാനം ഏകദേശം നൂറു ബില്യൺ ഡോളർ വരും. ഒരു വർഷം ഹോളിവുഡ് റിലീസ് ചെയ്യുന്നത് അറുനൂറോളം സിനിമകളാണ്. 10 ബില്യൺ ഡോളർ ആണ് അതിലെ നെറ്റ് പ്രോഫിറ്റ്. എന്നാൽ ഒരുവർഷമിറങ്ങുന്ന ഏകദേശം പതിമൂവായിരം പോൺ സിനിമകൾ നേടുന്നത് പതിനഞ്ചു ബില്യൺ ഡോളർ ലാഭമാണ്. മനുഷ്യൻ എന്ന ജീവി എത്രത്തോളം വിചിത്രമായ മനോവ്യാപാരങ്ങൾ കൊണ്ടുനടക്കുന്നയാളാണ് എന്നുള്ളതിന്റെ ഉദാഹരണമാണ് ഓരോ പോൺ വെബ്സൈറ്റും.

സമൂഹ / സദാചാര മര്യാദകൾ കാരണം പുറത്തു കാണിക്കാത്ത ആഗ്രഹങ്ങളുടെ ഇൻഡിക്കേറ്ററുകളാണ് ഇത്തരം സൈറ്റുകളിലെ ഓരോ ക്യാറ്റഗറിയും. സമൂഹം വിലക്കുന്ന പല ബന്ധങ്ങളോടും മനുഷ്യന് ശരിക്കും താല്പര്യമുണ്ടെന്നും മതം / സമൂഹം തുടങ്ങിയ സ്ഥാപനങ്ങൾ അത് പാപമായി കാണുന്നതുകൊണ്ടും പഠിപ്പിക്കുന്നതുകൊണ്ടുമാണ് അവൻ അത് സ്വയം നിയന്ത്രിക്കുന്നത് എന്നത് ഇതിലെ വിഭാഗങ്ങൾ കണ്ടാൽ പിടികിട്ടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്റർ നെറ്റിൽ നടക്കുന്ന ഡൗൺലോഡുകളുടെ ഏകദേശം നാൽപ്പത്തിയഞ്ച് ശതമാനവും പോൺ വീഡിയോകളാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ, ട്വിറ്റർ എന്നിവയുടെ മൊത്തം ട്രാഫിക് ചേർത്തുവച്ചാൽ പോലും പ്രശസ്തമായ പല പോൺ സൈറ്റുകളുടെ ട്രാഫിക്കിന്റെ അടുത്തെങ്ങും വരില്ല. ഗൂഗിളും നെറ്റ്ഫ്ലിക്‌സും കഴിഞ്ഞാൽ ലോകത്തെ മൊത്തം ബാൻഡ്‌വിഡ്ത് ഉപയോഗത്തിൽ അടുത്തതായി വരുന്നത് പോൺ ഹബ്ബും ബ്രാസേഴ്‌സും മറ്റു രണ്ടു പോൺ ഫിലിം കമ്പനികളുമാണ്.

പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിൽ അവർ കാണിക്കുന്ന താല്പര്യം. ഉദാഹരണത്തിന് വിർച്വൽ റിയാലിറ്റി ഉപയോഗിച്ചുള്ള ഫീച്ചർ ഫിലിമുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. പക്ഷെ പോൺ ഹബ് പോലുള്ള വമ്പൻ പോൺ വീഡിയോ കമ്പനികൾ അവരുടെ കസ്റ്റമേഴ്‌സിന് VR പോൺ വിഡിയോകൾ ഇപ്പോൾ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ദൃശ്യ- ശബ്ദ സാങ്കേതിക വിദ്യകൾ അതിറങ്ങിയ ഉടൻ തന്നെ ഉപയോഗിക്കപ്പെടുന്ന ഒരു ഏരിയ പോൺ ഫിലിം ഇൻഡസ്ട്രി ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?

3D , HD , VR തുടങ്ങിയ ടെക്നോളജികൾ അവതരിപ്പിക്കപ്പെട്ട് വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ അത് പോൺ ഫിലിമുകളിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സിനിമകളെ വെല്ലുന്ന ചിത്രീകരണ ഉപകരണങ്ങളും വലിയ ഇ കൊമേഴ്‌സ് സൈറ്റുകളെ നാണിപ്പിക്കുന്ന ഐ ടി ഇൻഫ്രായുമാണ് പോൺ കമ്പനികൾ ഉപയോഗിക്കുന്നത്.
ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരം ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവരുണ്ടാവില്ല.

മറ്റു വ്യവസായങ്ങളെ പോലെ പുരുഷ മേധാവിത്വമുള്ളതാണ് ഇതുമെങ്കിലും ഈ ഇൻഡസ്ട്രിയിലെ യഥാർത്ഥ താരങ്ങൾ സ്ത്രീകളാണ്. പ്രതിഫലത്തിൽ പോലും ഈ വ്യത്യാസമുണ്ട്. ഒരു സീനിൽ അഭിനയിക്കുന്നതിന് ഒരു നടി ആയിരം ഡോളറോളം നേടുമ്പോൾ പുരുഷ താരത്തിന് കിട്ടുന്നത് വെറും നൂറ്റമ്പതോ ഇരുനൂറോ ഡോളർ മാത്രമാണ്. ഒരു സിനിമാ താരം പടിപടിയായി പ്രശസ്തരാവുന്നത് പോലെ നല്ല അവസരങ്ങൾ തപ്പിയെടുത്ത് ഒരു കരിയർ ഉണ്ടാക്കിയെടുത്തവരാണ് പല പോൺ സൂപ്പർ താരങ്ങളും. സ്വന്തമായി ഏജന്റുമാരും ഓഫീസും ഒക്കെയുള്ള, നിയമങ്ങൾ പാലിച്ചു നികുതി അടച്ചു മറ്റുള്ളവരെ പോലെ ജീവിക്കുന്ന താരങ്ങൾ തന്നെയാണ് ഇതിലുമുള്ളത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ജോലിയെടുക്കാൻ ആരംഭിച്ച് മുപ്പതു വയസ്സിനുള്ളിൽ തന്നെ റിട്ടയർ ചെയ്യുമ്പോളേക്കും മില്യൺ ഡോളർ ആസ്തിയുള്ളവരായി അവരിൽ പലരും മാറിക്കഴിഞ്ഞിരിക്കും.

Get paid for sex എന്നത് മോഹിപ്പിക്കുന്ന ഒരു പ്രലോഭനമായി കണ്ട് ഇതിലേയ്ക്ക് വന്നു ആസ്വദിച്ച് ഈ ജോലി ചെയ്യുന്നവരുണ്ട്. സണ്ണി ലിയോണിനെ പോലെ ബോയ് ഫ്രണ്ടുമായി ചേർന്ന് ഈ ജോലി ചെയ്തു പണം സമ്പാദിക്കുന്നവരുണ്ട്. എന്തിന് , ഇതൊന്നുമല്ലാതെ വെറും ബോറടി മാറ്റാൻ വേണ്ടി പോൺ വീഡിയോകളിൽ അഭിനയിക്കുന്നവർ പോലുമുണ്ട്. ഇതൊരു സദാചാര വിഷയമായി കണ്ടു ശീലിച്ച നമുക്ക് ഇത്തരം കാരണങ്ങൾ ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും അവിടെ അതൊരു വിചിത്രമായ സംഗതിയേയല്ല.

അഭിനയം നിർത്തിയ ശേഷം സമൂഹത്തിലെ മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ തുടങ്ങുമ്പോളാണ് അവർ യഥാർത്ഥ വെല്ലുവിളി നേരിടുന്നത്. ചെറിയ പ്രായത്തിൽ റിട്ടയർ ചെയ്തതിൽ ചിലരൊക്കെ വീണ്ടും അതിലേക്കു തന്നെ തിരിച്ചു പോകുന്നത് ഈ ഇൻഡസ്ട്രിയിൽ പുതിയ സംഭവമല്ല. രണ്ടും മൂന്നും തവണ റിട്ടയർ ചെയ്തതിനു ശേഷമാണു അവരിൽ പലരും യഥാർത്ഥ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും പരിഷ്കൃത സമൂഹങ്ങളിൽ പോലും അവരുടെ ഭൂതകാലം ഒരു പ്രശ്നമാകാറുണ്ട്. അർഹതയുണ്ടെങ്കിലും ഇക്കാരണത്താൽ പലയിടത്തും അവർ അകറ്റി നിർത്തപ്പെടും.

സ്ത്രീയായാലും പുരുഷനായാലും ഇത് ബാധകമാണ്. കുട്ടികളെ വളർത്തിയെടുക്കാനും ഇത്തരമൊരു പാസ്റ്റ് തടസ്സമാണ്. പോൺ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ നേരിടുന്ന സംഘർഷത്തേക്കാൾ പലമടങ്ങു വലിയ മാനസിക പീഢനമാണ് ക്യാമറക്കു പുറത്ത് നേരിടേണ്ടി വരാറുള്ളതെന്നു ഇതിൽ പലരും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അപൂർവം ചിലരെങ്കിലും റിട്ടയർ ചെയ്തതിനു ശേഷം പണ്ട് മുടങ്ങിയ വിദ്യാഭ്യാസം മുഴുമിക്കുകയും അതുവഴി ജോലി നേടുകയും ചെയ്യാറുണ്ട്. ചിലരൊക്കെ പണ്ട് അടച്ചു പൂട്ടി വച്ച കഴിവുകൾ പുറത്തെടുത്തു നോക്കും. സംഗീതം, സിനിമ, സ്പോർട്സ് തുടങ്ങി പല പല മേഖലകളിൽ ഭാഗ്യം പരീക്ഷിക്കുകയും സുഖമായി ജീവിക്കുകയും ചെയ്യുന്ന താരങ്ങളുമുണ്ട്.

റേസിസത്തെ പരസ്യമായി പ്രൊമോട്ട് ചെയ്യുന്നു എന്ന ആരോപണം പോൺ കമ്പനികളെക്കുറിച്ച് പണ്ടേയുണ്ട്. മെക്സിക്കൻ, ലാറ്റിന, ഏഷ്യൻ , അമേരിക്കൻ തുടങ്ങി തൊലിയുടെ നിറവും മുടിയുടെ നിറവും ഒക്കെ തെരഞ്ഞെടുപ്പിനുള്ള ഓപ്‌ഷനുകളായി ഇത്തരം സൈറ്റുകൾ തരാറുണ്ട്. “Interracial” എന്ന വാക്ക് സ്പഷ്ടമായി തന്നെ ഉപയോഗിക്കുന്നവരാണ് അവർ. വേറെയേതെങ്കിലും വ്യവസായത്തിൽ ആയിരുന്നു ഇതൊക്കെയെങ്കിൽ പണ്ടേ തന്നെ ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങളും നിയമനടപടികളും കാരണം അത് പൂട്ടിപ്പോയേനെ. പക്ഷെ ഇത് ആ കമ്പനികളുടെ കുറ്റമല്ല എന്നും ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയിൽ അവർ ഉത്പന്നം വിൽക്കുന്നു എന്നുള്ള എതിർവാദങ്ങളും നിലവിലുണ്ട്.

ഇത്തരം ചിത്രങ്ങൾ കണ്ടിട്ടുള്ളവരിൽ ഭൂരിഭാഗത്തിനും അതിലഭിനയിക്കുന്ന പുരുഷ താരങ്ങളോട് ഒരിക്കലെങ്കിലും അസൂയ തോന്നിയിട്ടുണ്ടാവും. അതി സുന്ദരികളായ ഒട്ടനവധി താരങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം ലഭിക്കുന്ന അവരോടു അവർക്കു ചെറിയ കുശുമ്പ് തോന്നുന്നത് സ്വാഭാവികം. എന്നാൽ എത്രത്തോളം സംഘർഷം നിറഞ്ഞ ജീവിതത്തിലൂടെ കടന്നു പോകുന്നവരാണ് ഈ നടൻമാർ എന്നറിയാമോ ? മോഡലിങ്ങിൽ ഭാഗ്യം പരീക്ഷിക്കാനെത്തി ചിലപ്പോളൊക്കെ നിലനിൽപ്പിനായി പണമുണ്ടാക്കാൻ ഒന്നോ രണ്ടോ പോൺ സിനിമകളിൽ അഭിനയിച്ചതിന് ശേഷം അതൊരു ഫുൾടൈം പ്രൊഫെഷൻ ആക്കുന്നവരാണ് പുരുഷ താരങ്ങളിൽ പലരും. ജാക്കി ചാൻ, അർണോൾഡ് ഷ്വാർസ്നെഗർ , സിൽവസ്റ്റർ സ്റ്റാലോൺ തുടങ്ങിയ അതിപ്രശസ്തരായ ഹോളിവുഡ് താരങ്ങൾ അവരുടെ കരിയർ ആരംഭിച്ചത് ഒരു പോൺ താരമായിട്ടായിരുന്നു എന്നറിയാമോ ?

സാധാരണ ഒരു സിനിമ ഷൂട്ട് ചെയ്യുന്ന അതേ രീതിയിലാണ് ഒരു പ്രൊഫെഷണൽ പോൺ വിഡിയോയും ഷൂട്ട് ചെയ്യുന്നത്. ഏറ്റവും മികച്ച ക്യാമറകൾ, ലൈറ്റുകൾ തുടങ്ങി ഡബ്ബിങ്ങും വി എഫ് എക്‌സും വരെ അതിൽ ഉപയോഗിക്കപ്പെടാറുണ്ട്. എന്നാൽ ആത്യന്തികമായി ഇതൊരു മനുഷ്യനാണല്ലോ ചെയ്യുന്നത്. ഒരു യഥാർത്ഥ ലൈംഗിക ബന്ധത്തിൽ സംഭവിക്കുന്നതുപോലെ സ്നേഹമോ അതിൽ നിന്നുണ്ടാകുന്ന വികാരമോ അങ്ങനത്തെ ജൈവികമായ കാരണങ്ങളാലോ അല്ല ഇവിടത്തെ മോട്ടിവേഷൻ എന്ന് മാത്രമാണ് വ്യത്യാസം.

സ്വാഭാവികമായും അത് കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ വേണ്ടി സ്റ്റിറോയിഡുകൾ പോലെയുള്ള ഉത്തേജകങ്ങൾ ഉപയോഗിക്കുന്നവരാണ് മിക്ക പുരുഷ താരങ്ങളും. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ വീഡിയോകളിൽ അഭിനയിക്കുന്ന ഒരാളുടെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ ഈ മരുന്നുകൾ മാറാറുണ്ട്. പ്രകൃതി വിരുദ്ധമായ രംഗങ്ങളിലും മറ്റും “അഭിനയിക്കുന്ന” ഒരാളുടെ സ്വാഭാവികമായ ലൈംഗിക ശേഷിയെ വരെ ഇത് സാരമായി ബാധിക്കാറുണ്ട്. ലൈംഗിക അവയവങ്ങളുടെ ഡമ്മികൾ ഉപയോഗിച്ചും മറ്റുമാണ് അത്തരം അവസരങ്ങളിൽ അവർ രക്ഷപ്പെടുന്നത്. എന്തായാലും അടുത്ത തവണ ഒരു പോൺ ചിത്രം കാണുമ്പോൾ ഓർക്കുക. സ്‌ക്രീനിൽ കാണുന്ന വർണ്ണപ്പൊലിമ അവരുടെ ജീവിതത്തിലില്ല. എത്ര ധനം സമ്പാദിച്ചാലും വേട്ടയാടുന്ന ഒരു ഭൂതകാലത്തിന്റെ ഇരകളാണ് അതിൽ പലരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക