കണ്ണൂര്‍ : പശു ഗര്‍ഭിണിയായാല്‍ തന്‍റെ ഉമ്മ കല്യാണത്തിന് പോലും പോകാറില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്‌ദുള്ളക്കുട്ടി. വാലന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനാണ് രസകരമായ മറുപടിയുമായി അബ്‌ദുള്ളക്കുട്ടി രംഗത്തെത്തിയത്. കൃഷിക്കാരും പശുവും തമ്മില്‍ അത്മബന്ധമുണ്ട്. പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്‌കാരത്തിന്‍റേയും പാരമ്ബര്യത്തിന്‍റേയും ഭാഗമായിട്ടാണ്. ഒന്നും ഒഴിവാക്കി കൊണ്ടല്ല പുതിയ നിര്‍ദേശമെന്നും അബ്‌ദുള്ളക്കുട്ടി കണ്ണൂരില്‍ പറഞ്ഞു.

പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്രം കുറവ് വരുത്തിയെങ്കിലും കേരളം കുറച്ചില്ല. അധികാരം താത്കാലികമാണ്. ജനങ്ങളുടെ ധനം കൊള്ളയടിക്കാനുള്ള ലൈസന്‍സ് അല്ല അത്. കേരളം 100 രൂപ കടമെടുക്കുമ്ബോള്‍ 3.5 രൂപയാണ് വികസന പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നത്. ജി എസ് ടി വരുമാനം ഇന്ത്യയില്‍ കുതിച്ചുയരുന്നു. എന്നാല്‍ നികുതി പിരിക്കാന്‍ കേരളത്തില്‍ ഒന്നും ചെയ്യുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നികുതി വെട്ടിപ്പുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്നും നികുതി വര്‍ധനവിനെതിരെ ബിജെപി നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത് അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മൂന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റ് അനുവദിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികള്‍ക്ക് നല്‍കിയ സമ്മാനമാണ്. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വികസനം പൂര്‍ണ തോതില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക