കര്‍ണാടകയിലെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം കത്തിയുമായി ഭീഷണിമുഴക്കി ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ച യുവാവിനു നേരെ വെടിയുതിര്‍ത്ത് പൊലീസ്. കല്‍ബുറഗിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വിഡീയോ ദൃശങ്ങള്‍ പുറത്തുവന്നിരുന്നു.

അക്രമിക്കു ചുറ്റം പൊലീസ് വളഞ്ഞിരിക്കുന്നതും കീഴടങ്ങാന്‍ പറയുന്നതും ദൃശങ്ങളില്‍ കാണാം. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസിന് നേരെ കത്തിവീശി. തുടര്‍ന്നാണ് പൊലീസുദ്യോഗസ്ഥന്‍ ഇയാളുടെ കാലിലേക്ക് വെടിവെച്ചത്. വെടിയേറ്റ് താഴെ വീഴുന്നതും പൊലീസുകാര്‍ ചുറ്റം കൂടി ലാത്തിക്ക് മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും സ്വയരക്ഷ മുന്‍നിര്‍ത്തിയുമാണ് വെടിയുതിര്‍ത്തതെന്ന് കല്‍ബുറഗി സിറ്റി പൊലീസ് കമ്മീഷണര്‍ ചേതന്‍ ആര്‍. പ്രതികരിച്ചു. ആക്രമകാരിയായ യുവാവിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക