ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയ്ക്ക് ശേഷം വിവാദങ്ങളിലും പരാമര്‍ശങ്ങളിലും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് നടന്‍ ബാല. സുഹൃത്തായ ഉണ്ണി മുകുന്ദന് നേരെ ബാല ആരോപണങ്ങള്‍ ഉന്നയിച്ചതും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും അടുത്തിടെയാണ് മലയാളികള്‍ സാക്ഷിയായത്. ഇപ്പോഴിതാ നടന്‍ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദഫോണ്‍ കോളിലൂടെ ശ്രദ്ധേയനായ സീക്രട്ട് ഏജന്റ് എന്ന പേരിലറിയപ്പെടുന്ന സായ് കൃഷ്ണ എന്ന യുട്യൂബറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് നടന്‍ ബാല.

ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. ഇരുവരും തന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിനായി എത്തിയതാണെന്നാണ് ബാല പറയുന്നത്. ബാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ചിത്രത്തെ ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. നിത്യാ മേനോന്‍ വിഷയത്തില്‍ ഉണ്ണി മുകുന്ദന്‍ തന്നെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി തുറന്ന് പറഞ്ഞ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഉണ്ണി മുകുന്ദനുമായി ഫോണില്‍ ഏറ്റുമുട്ടിയ വ്യക്തിയാണ് സായ് കൃഷ്ണ. ഇരുവര്‍ക്കുമൊപ്പം ബാല പുതിയ ബെല്‍റ്റ് തുടങ്ങിയോ എന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക