കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നടന്‍ ബാലയും രണ്ടാം ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എപ്പോഴും ഭാര്യയെ കുറിച്ച്‌ പൊതു ഇടങ്ങളില്‍ സംസാരിക്കാറുള്ള ബാല ഭാര്യ എലിസബത്തിനെ കുറിച്ച്‌ സംസാരിക്കാതെ ആയതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും പരാജയമായിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്.

എന്നാല്‍ ഇപ്പോഴിത വളരെ നാളുകള്‍ക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാല സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച്‌ വന്ന സന്തോഷം ബാല പ്രകടിപ്പിരിക്കുന്നത്. ബാലയുടെ കൂളിങ് ഗ്ലാസ് ധരിച്ച്‌ എലിസബത്ത് ന‍ൃത്തം ചെയ്യുന്നതും വീ‍ഡിയോയില്‍ കാണാം. ഇരുവരുടേയും വീഡിയോ ഇതിനോടകം വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എലിസബത്ത് ബാലയെ വിട്ടുപോയത് ബാലയുടെ പെരുമാറ്റത്തിലെ കുഴപ്പംകൊണ്ടാണെന്ന് വരെ വിമര്‍ശകര്‍ പറഞ്ഞിരുന്നു. എലിസബത്ത് പോയപ്പോള്‍ തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയെന്നോണമാണ് ബാല വീണ്ടും എലിസബത്തിനൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക