കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മലയാള സിനിമ താരം ബാലയുടെ ഇടപെടല്‍. പത്ത് കോടി തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത തട്ടിപ്പ് മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ താരം ശ്രമിച്ചു. ഇതിന്റെ തെളിവായി ബാലയും മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു.
മോണ്‍സണെ കുറിച്ച് അപവാദം പറയരുതെന്ന് അജിയെ ബാല താക്കീതും ചെയ്തു. മോന്‍സണ്‍ വല്ലാതെ ഉപദ്രവിക്കാറുണ്ടെന്നും അജി പറഞ്ഞു.അതേസമയം മോന്‍സന്‍ അയല്‍വാസിയാണെന്നും അതില്‍ കൂടുതല്‍ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും ബാല പ്രതികരിച്ചു. സമാധാനമായി ജീവിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ അനുവദിക്കുന്നില്ല. നിരന്തരമുള്ള ഫോണ്‍ വിളികള്‍ കാരണം ഉറക്കം നഷ്ടപ്പെട്ടതായും ബാല പറഞ്ഞു.
നടന്‍ ബാലയുമായി മോന്‍സണ് അടുത്ത ബന്ധമാണുള്ളതെന്ന ആരോപണവുമായി പരാതിക്കാരന്‍ എം. ടി ഷമീര്‍ രംഗത്തെത്തി. ബാല മോണ്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്നും ഷമീര്‍ ആരോപിച്ചു.