കാസര്‍കോട് : ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിച്ച്‌ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ കാസര്‍കോട് സ്വദേശിക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിള്‍ മേശപ്പുറത്തേക്ക് വയ്‌ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ബൈബിളിന്റെ പേജുകള്‍ മറിച്ച്‌ അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നു.

കത്തിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന് മുകളില്‍ ബൈബിളിന്റെ പേജുകള്‍ കമഴ്‌ത്തി വച്ച്‌ കത്തിക്കുകയായിരുന്നു.തീ പടര്‍ന്നു പിടിക്കുന്നതിനായി ഇടക്കിടെ ഇയാള്‍ എണ്ണ ഒഴിച്ചുകൊടുക്കുന്നതും വീഡിയേയില്‍ ദൃശ്യമാണ്. വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കാനുള്ള ബോധപൂര്‍വ്വ ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാതായി പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. ക്രൈസ്തവ മതവിശ്വാസികളെ വ്രണപ്പെടുത്താനായി വിശുദ്ധഗ്രന്ഥം അവഹേളനകരമായ വിധം കത്തിക്കുകയും അത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ പ്രതി മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചതായും പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ക്രിസ്മസിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോള്‍ ബൈബിള്‍ കത്തിച്ചിരിക്കുന്നതെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക