ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വ്യവസായിയായ ഭര്‍ത്താവ് ജീവനൊടുക്കി. മധ്യപ്രദേശില്‍ ടെക്സ്റ്റൈല്‍ വ്യാപാരിയായ പന്ന സ്വദേശിയായ സഞ്ജയ് സേഠാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്തു നിന്ന് ആത്മഹത്യാകുറിപ്പും സേഠ് ചിത്രീകരിച്ച വീഡിയോയും ലഭിച്ചു.ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മുകളിലെ നിലയില്‍ നിന്നും വെടിയൊച്ചയുടെ ശബ്ദം കേട്ട് ഓടി ചെന്നപ്പോഴാണ് ഇരുവരെയും വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. അപ്പോഴേക്കും മീനു മരിച്ചിരുന്നു. സഞ്ജയ്ക്ക് ശ്വാസമുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുമ്ബ് തന്നെ മരിച്ചു.

മരിക്കുന്നതിന് മുന്‍പ് സഞ്‌ജ് എടുത്ത ഒരു വീഡിയോ പൊലീസിന് ലഭിച്ചു. അതില്‍ മകളുടെ വിവാഹം ഒരു കോടി രൂപ ചെലവില്‍ നടത്തണമെന്നും. മകളുടെ അക്കൗണ്ടിലും ലോക്കറിലുമായി 29 ലക്ഷത്തിലേറെ പണം സൂക്ഷിച്ചിട്ടുണ്ട്. ധാരാളം ആഭരണങ്ങളും മകള്‍ക്കായി വാങ്ങി വെച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇരുവരും പോവുകയാണ് ജീവിക്കാന്‍ കഴിയുന്നില്ലെന്നും ക്ഷമ ചോദിക്കുന്നെന്നും വീഡിയോയില്‍ സഞ്‌ജ് കരഞ്ഞു പറയുന്നുണ്ട്. കൂടാതെ തങ്ങള്‍ക്ക് പണം തരാനുള്ളവര്‍ മക്കളെ ഓര്‍ത്തെങ്കിലും പണം തിരികെ തരണമെന്നും സഞ്‌ജ് വീഡിയോയില്‍ അപേക്ഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഗേശ്വര്‍ ധാം ഭക്തനായ സഞ്ജയ് ആത്മഹത്യ ചെയ്യുന്നതിന് ഗുരുജിയോട് മാപ്പക്ഷേിക്കുന്നുമുണ്ട്. ഗുരുജി എനിക്ക് മാപ്പ് തരൂ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അവിടുത്തെ ഭക്തനായി മാത്രം ജീവിച്ചു തീര്‍ക്കും എന്നാണ് എഴുതിയത്.അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പുറത്ത് നിന്നും ആരും മുറിക്കുള്ളില്‍ കയറിയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. കുടുംബ കലഹമാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പന്ന പൊലീസ് സൂപ്രണ്ട് ധര്‍മരാജ് മീണ പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷണ വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക