പാലാ നഗരസഭയിൽ സിപിഎമ്മിന് സമ്മർദ്ദത്തിലാക്കി സൃഷ്ടിച്ച കോലാഹലങ്ങൾക്ക് പിന്നാലെ ജോസ് കെ മാണിയുടെ തുടർ നീക്കങ്ങളും ഇടതുമുന്നണിയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ കേരള കോൺഗ്രസ് ചെയർമാൻ പിന്നീട് ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി സന്ദർശിച്ചു. ഇത് യുഡിഎഫുമായുള്ള മഞ്ഞുരുക്കലിന്റെ ആരംഭമാണോ എന്ന് സംശയമാണ് ഇടതു കേന്ദ്രങ്ങളിൽ ഇപ്പോൾ ഉയരുന്നത്.

ചെന്നിത്തല ആജന്മ ശത്രു എന്ന കേരള കോൺഗ്രസ് പ്രചരണം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാർകോഴ വിഷയത്തിൽ കെഎം മാണിയുടെ രാജിയിലേക്ക് വഴിവച്ചത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ഇരുന്നു നടത്തിയ നീക്കങ്ങൾ ആണെന്നായിരുന്നു കേരള കോൺഗ്രസ് കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഒരു പടി കൂടി കടന്ന് കെഎം മാണിയുടെ മരണത്തിനു വഴി വച്ചതു പോലും യുഡിഎഫും രമേശ് ചെന്നിത്തലയും നടത്തിയ രാഷ്ട്രീയ വഞ്ചനയാണെന്ന് പ്രചരണം പോലും കേരള കോൺഗ്രസ് ഉയർത്തി. ഉമ്മൻ ചാണ്ടിയോട് മൃതസമീപനം സ്വീകരിക്കുമ്പോഴും ചെന്നിത്തല ചതിയനാണ് എന്ന് പ്രചരണവും, ചെന്നിത്തലയുടെ നേതൃത്വത്തോട് സമരസപ്പെടാൻ ആവില്ല എന്ന് സന്ദേശവും ആണ് കേരള കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

എന്നാൽ രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ ജോസ് കെ മാണിയുടെ സജീവ സാന്നിധ്യം മഞ്ഞുരുകലിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ബഫർ സോൺ, വിഴിഞ്ഞം പോർട്ട് ഉൾപ്പെടെയുള്ള ഇടതുമുന്നണിയുടെ സമീപനങ്ങളിൽ കേരള കോൺഗ്രസ് അസ്വസ്ഥരാണ്. സഭയുടെ പിന്തുണയും കേരള കോൺഗ്രസിന് അനുദിനം കുറഞ്ഞു വരികയാണ്. ഇടതുമുന്നണിക്ക് പ്രതികൂലമായ രാഷ്ട്രീയ വികാരം നിലനിൽക്കുന്നതും മാറി ചിന്തിക്കാൻ കേരള കോൺഗ്രസിനെ പ്രേരിപ്പിച്ചേക്കാം

ഉമ്മൻചാണ്ടിയെ വീട്ടിലെത്തി സന്ദർശിച്ചു; ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടു.

തലസ്ഥാനത്തെത്തിയ ജോസ് കെ മാണി തന്റെ പിതാവ് കെഎം മാണിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉമ്മൻചാണ്ടിയെ പുതുപ്പള്ളി ഹൗസിൽ എത്തി സന്ദർശിച്ചു. ഉമ്മൻ ചാണ്ടി ചികിത്സ പൂർത്തിയാക്കി തലസ്ഥാനത്ത് മടങ്ങിയെത്തിയിട്ട് ഒരു മാസം പൂർത്തിയാവുകയാണ്. ജർമ്മനിയിൽ അദ്ദേഹം വിദഗ്ധ ചികിത്സ തേടിയത്. സർക്കാരുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പല ആവർത്തി തുറന്നടിച്ച ജോസ് കെ എം മാണിയുടെ ഉമ്മൻചാണ്ടിയെ കാണാനുള്ള വരവും അതുകൊണ്ടുതന്നെ സൗഹൃദ സന്ദർശനം എന്നതിനപ്പുറം രാഷ്ട്രീയ മാനങ്ങളുള്ളതാണോ എന്നും സംശയിക്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക