നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) അത്യാധുനിക ഉപകരണങ്ങള്‍ ഇന്ന് നമ്മുടെ വീടുകളില്‍ സ്ഥിരം സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ്. അതില്‍ പ്രധാനമാണ് റോബോട്ടിക് വാക്വം ക്ലീനറുകള്‍. മെക്കാനിക്കല്‍ സെന്‍സറുകള്‍, ഒപ്റ്റിക്കല്‍ സെന്‍സറുകള്‍, പ്രത്യേക സോഫ്റ്റ്‌വെയര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടിക് വാക്വം ക്ലീനറുകള്‍ ഏറെക്കുറെ തനിയെയാണ് പ്രവര്‍ത്തിക്കുന്നത്. വൃത്തിയാക്കേണ്ട സ്ഥലം സ്വയം മനസിലാക്കി, അത് ക്ലീന്‍ ചെയ്യും.

എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോക്താവിന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറുമെന്നാണ് അടുത്തിടെ ഉണ്ടായ ഒരു സംഭവം ഓര്‍മിപ്പിക്കുന്നത്. ഒരു റോബോട്ട് വാക്വം ക്ലീനര്‍ ടോയ്‌ലറ്റില്‍ ഇരിക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോകള്‍ പകര്‍ത്തി, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്ബനിയില്‍ നിന്നാണ് ചിത്രം ചോര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം ഉപകരണങ്ങള്‍ വീടിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച്‌ ഈ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2020-ല്‍ എടുത്ത ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള ടീ-ഷര്‍ട്ട് ധരിച്ച ഒരു സ്ത്രീ തന്റെ ഷോര്‍ട്ട്‌സ് തുടകളുടെ മധ്യഭാഗത്തേക്ക് വലിച്ചിട്ട് ടോയ്‌ലറ്റില്‍ ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഐറോബോട്ട് നിര്‍മ്മിച്ച ഒരു പ്രോട്ടോടൈപ്പ് റൂംബ ജെ7 സീരീസ് വാക്വം ക്ലീനറാണ് സ്ത്രീയുടെ ചിത്രം പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലിപ്പിക്കുന്നതിനായി ഓഡിയോ, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ തിരിച്ചറിയാന്‍ ലോകമെമ്ബാടുമുള്ള സംരംഭങ്ങളുമായി പങ്കാളിത്തമുള്ള സ്റ്റാര്‍ട്ടപ്പായ സ്കെയില്‍ എഐയിലേക്ക് ഈ ഫോട്ടോകള്‍ അയച്ചു.ഈ സംഭവത്തെത്തുടര്‍ന്ന് ഐറോബോട്ട് മൂന്നാം കക്ഷിയായ സ്കെയില്‍ എഐയുമായുള്ള ബന്ധം വിച്ഛേദിക്കുകയും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ നടപടി ആരംഭിച്ചതായും പറയുന്നു. iRobot ഇറക്കിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു, “അതിന്റെ ഉപഭോക്താക്കളുമായി മാത്രമല്ല, ഗവേഷണവും വികസനവും ഉള്‍പ്പെടെ, ബിസിനസ്സിന്റെ എല്ലാ മേഖലകളിലും ഡാറ്റ സ്വകാര്യതയും സുരക്ഷയും വളരെ ഗൗരവമായി എടുക്കുന്നു.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക