അധോലോക നേതാവ് ഛോട്ടാ രാജന്റെ ജന്മദിനം ആഘോഷിക്കുന്ന പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ കബഡി പരിപാടിയുടെ സംഘാടകന്‍ ഉള്‍പ്പെടെ ആറ് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡ് മേഖലയില്‍ നിന്നാണ് പൊലീസ് പോസ്റ്റര്‍ കണ്ടെത്തിയത്. ജനുവരി 14, 15 തീയതികളില്‍ സംഘടിപ്പിച്ച കബഡി പരിപാടിയില്‍ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തുകൊണ്ടാണ് പോസ്റ്ററുകള്‍ പതിച്ചിരുന്നത്. അക്കൂട്ടത്തിലാണ് ഛോട്ടാ രാജന്റെയും പോസ്റ്റര്‍ ഉണ്ടായിരുന്നത്.

2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് അറസ്റ്റിലായ രാജനെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. അന്നുമുതല്‍ ഇയാള്‍ ഡെല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്. 2011ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജെ ഡെയെ കൊലപ്പെടുത്തിയ കേസില്‍ 2018ല്‍ രാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക