മാസം തോറും വൈദ്യുതിനിരക്ക് പരിഷ്‌കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനം. വൈദ്യുതിക്ക് വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന മാസങ്ങളില്‍ നിരക്ക് കൂടും. ചെലവുകുറയുന്ന മാസങ്ങളില്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

വൈദ്യുതിക്ക് വിപണിയില്‍ വില കുറഞ്ഞാല്‍ ആ മാസങ്ങളില്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട നിരക്കിലും അതനുസരിച്ച്‌ കുറവുണ്ടാകും. എന്നാല്‍ നിലവില്‍ ഇതിന് ചട്ടമില്ല. കെഎസ്‌ഇബി ഉള്‍പ്പെടെയുള്ള വിതരണക്കമ്ബനികള്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്ബോള്‍ വരുന്ന അധികച്ചെലവ് മാസംതോറും ഉപഭോക്താക്കളില്‍നിന്ന് സര്‍ചാര്‍ജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം. ജലവൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന മാസങ്ങളില്‍ നിരക്ക് വര്‍ധന ഒഴിവാക്കാനാവുമെന്ന് കെഎസ്‌ഇബി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക