അന്‍പതുകാരിക്കുനേരേ നടുറോഡില്‍ മര്‍ദനവും മാനഹാനിയും. സ്ത്രീയുടെ പരാതിയില്‍ ഇവരുടെ ഭര്‍ത്താവിന്‍റെ മകനെതിരേ കേസ്. ആറിന് വൈകുന്നേരം നാലരയോടെ പാലക്കോടാണ് പരാതിക്കാസ്പദമായ സംഭവം. പാലക്കാട്ടെ ബാങ്കിലേക്ക് പോകുകയായിരുന്ന സ്ത്രീക്കുനേരേയാണ് അക്രമവും വധഭീഷണിയും മാനഹാനിയുമുണ്ടായത്.

സ്ത്രീയുടെ കൂടെയുണ്ടായിരുന്ന ഇളയമ്മയും അക്രമത്തിനിരയായി. പരിക്കേറ്റ് അവശനിലയിലായ ഇവരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തടഞ്ഞതായും ആക്ഷേപമുണ്ട്. പിന്നീട് ഇരുവരെയും പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ ആദ്യ ബന്ധത്തിലുള്ള മകനാണ് അക്രമം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ ആദ്യ ബന്ധത്തിലുള്ള മകനാണ് അക്രമം നടത്തിയത്. ഇയാളുടെ ലൈംഗീകാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള നിരന്തര സമ്മര്‍ദങ്ങളുണ്ടായിട്ടും അതിന് വഴങ്ങാത്തതിന്‍റെ വിരോധമാണ് അക്രമത്തിന് കാരണമെന്നുമുള്ള പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇരയായ സ്ത്രീ നിയമപ്രകാരം വിവാഹം കഴിച്ചിട്ടുള്ളതും തന്‍റെ കുട്ടിയുടെ പിതാവുമായ ഭര്‍ത്താവിനെ കാണാന്‍ പാടില്ലെന്ന വാശിയാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. മുമ്ബും പലവട്ടം ഇരയായ സ്ത്രീക്കുനേരേ അക്രമമുണ്ടായിട്ടും അതിനെതിരെയുണ്ടായിരുന്ന പരാതികള്‍ ഇയാളുടെ സ്വാധീനമുപയോഗിച്ച്‌ പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക