ഇന്റര്‍നെറ്റ് തുറന്നാല്‍, പലപ്പോഴും ഒരു ദിവസം മുഴുവന്‍ പൊട്ടിച്ചിരിക്കാനുള്ള വക കിട്ടിയേക്കും. അത് മനുഷ്യനായാലും, കുസൃതിക്കാരായ മൃഗങ്ങള്‍ ആയാലും അങ്ങനെ തന്നെ. ഏറ്റവും പുതിയതായി അത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. മോഷ്‍ടിക്കാന്‍ കയറി പണം കവര്‍ന്ന ശേഷം നൃത്തം ചെയ്യുന്ന കളളന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി. ഡാന്‍സ് ക്യാമറയില്‍ പതിയുന്ന കാര്യം കള്ളനുണ്ടോ അറിയുന്നുമില്ല.

മധ്യപ്രദേശില്‍ നിന്നുള്ളതാണ് വീഡിയോ. മോഷണം കഴിഞ്ഞ സന്തോഷത്തില്‍ ഗുഡ്ക ചവയ്ക്കുകയും, നൃത്തം ചെയ്യുകയുമാണ് ഇദ്ദേഹം. ഒന്നല്ല, രണ്ട് കടകളിലാണ് ഈ കള്ളന്‍ മോഷണം നടത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ കടയുടമകളില്‍ ഒരാള്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂട്ടുകള്‍ തകര്‍ക്കപ്പെട്ട നിലയിലും, പണവും രേഖകളും കവര്‍ന്നതായും കണ്ടെത്തി. കടയുടമകള്‍ സംഭവം പോലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചത്. സന്തോഷവാനായ കള്ളന്‍ മോഷണ ശേഷം നൃത്തം ചെയ്യുന്ന കാഴ്ചയാണ് വീഡിയോയില്‍ കണ്ടെത്തിയത്. നൃത്തം തുടരുന്നതും, ക്യാമറയുള്ള കാര്യം അറിഞ്ഞ കള്ളന്റെ മുഖഭാവം മാറി. എന്തായാലും കള്ളന്റെ നൃത്തം ഇന്‍സ്റ്റഗ്രാം വീഡിയോയായി എത്തിയതും ഒട്ടേറെ ഫാന്‍സിനെ ഇയാള്‍ക്ക് സമ്ബാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക