കേരളത്തിലെ അറിയപ്പെടുന്ന വ്യാപാര പ്രമുഖനാണ് ബോബി ചെമ്മണ്ണൂർ. പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഉടമ എന്നതിനപ്പുറം തന്റെ നിലപാടുകൾ കൊണ്ടും, വേഷവിധാനം കൊണ്ടും, ചില പ്രസ്താവനകളുടെ പേരിലും എല്ലാം ഇദ്ദേഹം വാർത്തകളിൽ നിറയാറുണ്ട്. പലപ്പോഴും മലയാളിയുടെ പ്രിയപ്പെട്ട ട്രോൾ വിഷയം കൂടിയാണ് ബോബി.

എന്നാൽ വിശദമായ വിമർശനങ്ങൾക്ക് വിധേയനാകുമ്പോഴും തന്റെ ശൈലിയിൽ അദ്ദേഹം യാതൊരുവിധ മാറ്റങ്ങളും വരുത്താൻ തയ്യാറായിട്ടില്ല. ഇതെല്ലാം താനെന്ന വ്യക്തിയുടെയും തന്റെ സംരംഭങ്ങളുടെയും പബ്ലിസിറ്റി വർദ്ധിപ്പിക്കുവാൻ ഉപകരിക്കും എന്ന നിലപാടുകാരനാണ് അദ്ദേഹം. ലോകകപ്പ് ഫുട്ബോൾ നടന്ന വേളയിൽ മറഡോണയുടെ സ്വർണ്ണ പ്രതിമയുമായി പര്യടനം നടത്തിയും ബോബി വാർത്തകളിൽ ഇടം നേടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ ശ്രദ്ധ നേടുന്നത് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോയാണ്. കുട്ടികളോടൊപ്പം നിൽക്കുന്ന ബോബി ചെമ്മണ്ണൂർ ഒരു ഫുട്ബോൾ ഹെഡ് ചെയ്യുകയും തെറിച്ചകലുന്ന പന്ത് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കുവാൻ നിന്ന ക്യാമറമാനും ക്യാമറയ്ക്കും പരിക്കേൽപ്പിക്കുന്നത് ആണ് വീഡിയോയിൽ ഉള്ളത്. എന്തായാലും ബോബിയുടെ പതിവ് വീഡിയോകൾ പോലെ തന്നെ ഈ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക