കാസര്‍കോട്: കാസര്‍കോട് പെരുമ്ബള ബേനൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റ്മോര്‍ം റിപ്പോര്‍ട്ടില്‍ സൂചനയാണ് ആത്മഹത്യയിലേക്ക് അന്വേഷണം എത്തിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയറ്റല്ലെന്ന് മറ്റ് വിഷാംശം അകത്ത് ചെന്നതാണെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജന്‍ പൊലീസിനോട് നേരത്തെ സൂചിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. ഇത് കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

ഇതോടെ പൊലീസ് യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. അഞ്ജുവിന്റെ ഫോണ്‍ പരിശോധിച്ചു. ഇതില്‍ നിന്ന് പ്രണയത്തിന്റെ സൂചന കിട്ടി. അതിന് ശേഷം അറിഞ്ഞത് ഞെട്ടിക്കുന്ന മാനസിക വിഷമത്തിന്റെ കഥയായിരുന്നു. രണ്ടു കൊല്ലമായി അഞ്ജുവിന് ഒരു യുവാവിനെ ഇഷ്ടമായിരുന്നു. ആ യുവാവ് കാന്‍സര്‍ ബാധിച്ച്‌ അകാലത്തില്‍ മരിച്ചു. ഈ വിയോഗം താങ്ങാന്‍ അഞ്ജുവിനായില്ല. കാമുകന്‍ മരിച്ച്‌ നാല്‍പ്പത്തിയൊന്നാം ദിവസമായിരുന്നു അഞ്ജു വിഷം കഴിച്ചത്. കാമുകന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തിലുള്ള ആത്മഹത്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താന്‍ എല്ലാവരോടും യാത്ര പറയുന്നതുവെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും എഴുതിയാണ് അഞ്ജു ജീവിതം അവസാനിപ്പിച്ചത്. കാമുകന് കാന്‍സര്‍ വന്നതും മരണവുമെല്ലാം അഞ്ജുവിന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും അവര്‍ ഭക്ഷ്യ വിഷബാധ ആരോപിച്ചത് പൊലീസിനേയും ഞെട്ടിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് പോ്റ്റ്‌മോര്‍ട്ടത്തില്‍ സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. കൂടാതെ വിദ്യാര്‍ത്ഥിനി എലിവിഷത്തെ കുറിച്ച്‌ മൊബൈലില്‍ സെര്‍ച്ച്‌ ചെയ്തിട്ടുണ്ട്.

ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇത് ആത്മഹത്യാ കുറിപ്പായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ രാസപരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. അതേസമയം, അഞ്ജുശ്രീ മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ് ഫക്ഷന്‍ സിന്‍ഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക