സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള രാഹുല്‍ ഗാന്ധിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാലിപ്പോഴിതാ ഭാരത് ജോഡോ യാത്രയിലെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായ രാഹുലിന്റെ അപരന്റേതാണ് വീഡിയോ.

ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നടന്ന യാത്രയ്ക്കിടെയാണ് രാഹുലിന്റെ മുഖച്ഛായയുള്ള ഫൈസല്‍ ചൗധരി എന്ന യുവാവ് ശ്രദ്ധനേടിയത്. രാഹുലിനെ പോലെ തന്നെ വെളുത്ത നിറത്തിലുള്ള പോളോ ടി-ഷര്‍ട്ട് ധരിച്ചാണ് ഫൈസലും പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫൈസലിനൊപ്പം നടക്കുന്ന മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വീഡിയോയില്‍ കാണാം.താന്‍ മീററ്റ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണെന്നും ജനുവരി മൂന്നാം തീയതി വൈകുന്നേരം മുതലാണ് യാത്രയില്‍ പങ്കെടുത്തതെന്നും ഫൈസല്‍ പറയുന്നു. രാഹുലിനെ പോലെയാണ് താനെന്ന് ആളുകള്‍ പറയുമ്ബോള്‍ നല്ല സുഖം തോന്നുന്നു. എല്ലാവരും തന്നോടൊപ്പം ചിത്രങ്ങള്‍ എടുക്കുന്നുണ്ടെന്നും ഇവയൊക്കെ താന്‍ ആസ്വദിക്കുന്നുണ്ടെന്നും ഫൈസല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക