പുതുവത്സരം കളറാക്കാന്‍ ബാറുകളുടെയും ബവ്റിജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റുകളുടെയും പ്രവര്‍ത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമെന്ന് എക്സൈസ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബവ്റിജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെയാണ്. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

പുതുവത്സര രാവില്‍ ബാറുകളുടെ പ്രവര്‍ത്തന സായം നീട്ടിയെന്ന തരത്തിലായിരുന്നു വ്യാജ പ്രചാരണം. പ്രമുഖ ദിനപത്രത്തിലേത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 5വരെ തുറക്കുമെന്നും ബവ്റിജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള്‍ പുലര്‍ച്ചെ ഒരു മണിവരെ തുറക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതികള്‍ അറിയിക്കേണ്ട എക്സൈസ് വകുപ്പിന്റെ നമ്ബര്‍: 9447178000,9061178000.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക