ദില്ലി: ദില്ലി ലാഡോസറായില്‍ സീറോ മലബാര്‍ സഭയുടെ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി പൊളിച്ചുനീക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊവിഡ് കാലത്ത് ജില്ലാ ഭരണകൂടം പള്ളി പൊളിച്ചുനീക്കിയതെന്നാണ് ആരോപണം. മുന്നറിയിപ്പില്ലാതെ നിയമവിരുദ്ധമായി പള്ളി പൊളിച്ചതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രൂപത അറിയിച്ചു.

ഏകപക്ഷീമായി ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയ പള്ളി ദില്ലി സര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ച്‌ തരണമെന്നാണ് ആവശ്യം. വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അധികൃതര്‍ ഇന്ന് കത്ത് കൈമാറും.ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളി പൊളിച്ചത്. അനധികൃത നിര്‍മ്മാണം എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഇടവക അംഗം 1982ല്‍ ഇഷ്ടദാനമായി നല്‍കിയ ഭൂമിയില്‍ കൃത്യമായി നികുതി അടച്ചുവന്നതാണെന്നും കൈവശാവകാശ രേഖകള്‍ ഉണ്ടെന്നും സഭാനേതൃത്വം വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക