എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും, നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട, മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ പി ജയരാജന്‍ വിവാദം, സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് തുടങ്ങിയ ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.കഴിഞ്ഞദിവസം ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച അഴിമതി ആരോപണം സംബന്ധിച്ചു ചോദിച്ചപ്പോള്‍, ‘ഡെല്‍ഹിയില്‍ തണുപ്പ് എങ്ങനെയുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ‘നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടുത്തേക്കു വരും’ എന്നും പിണറായി പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രടേറിയറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡെല്‍ഹിയില്‍ എത്തിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. പുതിയ രാഷ്ട്രപതിയുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രടേറിയറ്റില്‍ ഇ പി ജയരാജനും പങ്കെടുക്കും. പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തന്റെ നിലപാട് അദ്ദേഹം പാര്‍ടിയെ അറിയിക്കും. ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ സിപിഎം പോളിറ്റ് ബ്യൂറോ ചര്‍ച ചെയ്യും. വിശദമായ ചര്‍ച നടക്കുകയാണെങ്കില്‍ സംസ്ഥാന സെക്രടറിയില്‍ നിന്ന് നേരിട്ട് വിശദാംശങ്ങള്‍ തേടിയേക്കും.

ജനുവരിയില്‍ നടക്കുന്ന കേന്ദ്ര കമിറ്റിയിലും വിഷയം ചര്‍ചയായേക്കും. പി ജയരാജന്‍ ഉന്നയിച്ച സാമ്ബത്തിക ആരോപണത്തില്‍ പാര്‍ടി നിലപാട് വ്യക്തമാക്കാതെ പരസ്യ പ്രതികരണത്തിന് ഇ പി മുതിര്‍ന്നേക്കില്ല. ആരോപണം പുറത്തു വന്നശേഷം സിപിഎം നേതാക്കള്‍ തനിക്കു പരസ്യപിന്തുണ നല്‍കാത്തതില്‍ ഇ പിക്ക് അതൃപ്തിയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക