ന്യൂഡൽഹി: മാസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിൽ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് മാർക്കിന് മാനദണ്ഡമായി. ജൂലൈ 31 ന് അകം ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പായി.

10, 11, 12 ക്ളാസ്സിലെ പ്രകടനം അടിസ്ഥാനമാക്കിയാവും മാർക്ക് നിശ്ചയിക്കുകയെന്ന് സി ബി എസ് ഇ സുപ്രീം കോതിയിൽ അറിയിച്ചു. സുപ്രീം കോടതി ഇതു സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

10, 11 ക്ലാസ്സുകളിലെ മാർക്കിന് 30 % വെയിറ്റേജ്.12-ാം ക്ലാസ്സിലെ പ്രകടനമികവിന് 40% വെയിറ്റേജ്.

അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിൻ്റെ ശരാശരി പരിഗണിക്കും. 11 ലെ യൂണിറ്റ് പരീക്ഷ, ടേം പരീക്ഷ, വാർഷിക പരീക്ഷ എന്നിവയുടെ മാർക്ക് പരിഗണിക്കും.

12-ാം ക്ലാസ്സിലെ യൂണിറ്റ്, ടേം പരീക്ഷകളുടെ മാർക്കും പരിഗണിക്കും. സ്കൂളുകളുടെ പ്രകടനവും വിലയിരുത്തും. സ്കൂളുകൾ മാർക്ക് കൂട്ടി നല്കില്ലെന്ന് ഉറപ്പാക്കാൻ വിദഗ്ധ സമിതി.
തർക്ക പരിഹാര സമിതി രൂപീകരിക്കാനും സി ബി എസ് ഇ അംഗീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക