മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ ചികിത്സാ ചെലവിനായി 37,44,199 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചു. ഇതില്‍ 18 ലക്ഷം രൂപ ചട്ടങ്ങള്‍ ലംഘിച്ച്‌ മെഡിക്കല്‍ അഡ്വാന്‍സായി അനുവദിച്ചു. കെപിസിസി സെക്രട്ടറി സി.ആര്‍.പ്രാണകുമാറിന് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകള്‍.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശ്രീരാമകൃഷ്ണന് വേണ്ടി ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരുന്ന 2016 മെയ് മുതല്‍ 2021 മെയ് വരെ ചികിത്സാച്ചെലവിനായി 15,68,313 രൂപ നല്‍കി. 2021 മെയ് മാസത്തിന് ശേഷം മുന്‍ എംഎല്‍എ എന്ന നിലയില്‍ ഏഴ് തവണയാണ് പി ശ്രീരാമകൃഷ്ണന് ചികിത്സാ ചെലവ് അനുവദിച്ചത്. ഇക്കാലയളവില്‍ ചികിത്സാ ചെലവുകള്‍ക്കായി 21,75,886 രൂപ അനുവദിച്ചു. ഇതില്‍ 18 ലക്ഷം രൂപ ചട്ടങ്ങള്‍ ലംഘിച്ച്‌ മെഡിക്കല്‍ അഡ്വാന്‍സായി അനുവദിച്ചു. 2021 ഒക്ടോബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീരാമകൃഷ്ണന്‍റെ ചികിത്സാച്ചെലവ് വഹിക്കാന്‍ തീരുമാനിച്ചുകൊണ്ട് ചട്ടങ്ങളില്‍ ഇളവ് വരുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ന്യൂറോ സര്‍ജറി നടത്തുന്നതിന് 18 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചു. മുന്‍ എം.എല്‍.എമാര്‍ക്ക് സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുണ്ട്, ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലോ അതേ ജില്ലയിലെ സര്‍ക്കാര്‍ ഇതര ആശുപത്രികളിലോ (സര്‍ക്കാര്‍ ആശുപത്രി ഇല്ലെങ്കില്‍ മാത്രം) അവര്‍ക്ക് ചികിത്സ തേടാന്‍ കഴിയും. ചികിത്സയ്ക്കായി ചെലവഴിച്ച തുക സര്‍ക്കാര്‍ നല്‍കും. എന്നാല്‍ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിക്കാന്‍ ഒരു നിയമവുമില്ല. ഇത് ലംഘിച്ചാണ് 18 ലക്ഷം രൂപ അഡ്വാന്‍സ് അനുവദിച്ചത്.

സർക്കാർ ആശുപത്രിയുടെ ഗുണനിലവാരത്തെക്കുറിച്ച് ഘോരഘോരം പ്രഘോഷിക്കുന്ന സർക്കാരാണ് ഇതേ ആശുപത്രികൾ ഉപേക്ഷിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുവാൻ 18 ലക്ഷം രൂപ ചട്ടങ്ങളിൽ ഭേദഗതി വരുത്തി അഡ്വാൻസായി മുൻ സ്പീക്കർക്ക് അനുവദിച്ചത്. പൊതു ഖജനാവിലെ പണമാണ് ഇങ്ങനെ ദുർവ്യയം ചെയ്തത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ആണ് നോർക്ക വൈസ് ചെയർമാൻ എന്ന നിലയിൽ സർക്കാരിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന നേതാവിന് 18 ലക്ഷം രൂപ ചികിത്സാ ചെലവിലേക്ക് ചട്ടവിരുദ്ധമായി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് കയ്യിട്ടുവാരി സിപിഎം നേതാക്കളെ ചികിത്സിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം തന്നെയാണ്.

സ്വപ്നക്കൊപ്പം ഇരുന്നു മുന്തിയ മദ്യം കഴിച്ചെന്ന് ആരോപണം നേരിടുന്ന നേതാവിന് എന്തിന് ചികിത്സാസഹായം?

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സ്വർണ്ണ കള്ള പ്രതിയായ സ്വപ്ന സുരേഷ് ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എരിവും പുളിയും കൂടിയുള്ള ഈ ആരോപണങ്ങൾ ഉയർന്ന് മാസങ്ങൾ ആയിട്ടും അടിസ്ഥാന രഹിതമാണെങ്കിൽ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്നയ്ക്കെതിരെ ഒരു നോട്ടീസ് പോലും ഈ നേതാവ് അയച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ റിവേഴ്സ് ഹവാലാ ഇടപാടുകൾ ശ്രീരാമകൃഷ്ണൻ നടത്തിയിട്ടുണ്ടെന്ന് ആരോപണവും സ്വപ്ന ഉന്നയിച്ചിരുന്നു. ദുബായിൽ വിദ്യാഭ്യാസ വ്യവസായത്തിനു വേണ്ടിയിട്ടാണ് ഇത് നടത്തിയെന്നതായിരുന്നു സ്വപ്നയുടെ ആരോപണം. സ്പീക്കർ ആയിരിക്കെ ഔദ്യോഗിക വസതിയിൽ പതിനായിരങ്ങൾ വില വരുന്ന സ്കോച്ച് വിസ്കി ബോട്ടിലുകളുമായി ശ്രീരാമകൃഷ്ണൻ ഇരിക്കുന്ന ചിത്രങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു. ഇത്തരം ആരോപണങ്ങളുടെ കരിനഴിലിൽ നിൽക്കുന്ന നേതാവിന് വേണ്ടിയാണ് പൊതുജനാവിലെ നികുതിപ്പണം ഉപയോഗിച്ച് ചികിത്സാസഹായം ചട്ടവിരുദ്ധമായി ലഭ്യമാക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക