നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസവും നമ്മള്‍ കാണാറുണ്ട്. നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു ലോകം തന്നെയാണ് ഇന്റര്‍നെറ്റ്. നമുക്ക് അറിയാത്തതും അറിയാവുന്നതുമായ ഒരുപാട് കാര്യങ്ങള്‍ ഇതില്‍ പങ്കുവെയ്ക്കപ്പെടാറുണ്ട്. നമ്മളെ ചിരിപ്പിക്കുന്നതും ചിലപ്പോള്‍ അത്ഭുതപ്പെടുത്തുന്നതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. പലരും ഒരു സ്ട്രെസ് റിലീഫായി ഇത്തരം വീഡിയോസ് കാണാറുണ്ട്. മനുഷ്യരുടെ മുതല്‍ മൃഗഹങ്ങളുടെ വീഡിയോകള്‍ വരെ ഇതില്‍ പങ്കുവെയ്ക്കുന്നു. അതില്‍ തന്നെ മൃഗങ്ങളുടെ വീഡിയോകള്‍ വളരെ വേഗത്തിലാണ് വൈറലാകുന്നത്.

അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുരങ്ങന്മാര്‍ പലവിധ വികൃതികള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇത്തവണ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു സിംഹവും കുരങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിംഹത്തിന്റെ പുറത്ത് റൈഡ് നടത്തുന്ന കുരങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് സിംഹങ്ങള്‍ നടന്നു പോകുമ്ബോള്‍ അതില്‍ ഒരു സിംഹത്തിന്റെ പുറത്ത് കയറിയിരിക്കുകയാണ് കുരങ്ങന്‍. സിംഹവും അതിനെ ഉപദ്രവിക്കാതെ തന്റെ പുറത്തിരുത്തി നടക്കുകയാണ്. 10 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ വളരെ വേഗമാണ് വൈറലായത്. 228k ആളുകള്‍ വീ‍ഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. Dr. Vivek Bindra എന്നയാളാണ് വീ‍ഡിയോ ട്വീറ്റ് ചെയ്തത്. 10.2k ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക