തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാല്പതുകാരന്‍ പിടിയില്‍. ഇയാള്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പിടിയിലായത്.

നാഗ്പൂരിലെ ഹുഡ്കേശ്വര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ നിന്നുള്ള ഇയാള്‍ നാഗ്പൂരില്‍ കൂലിപ്പണിക്കായി എത്തിയതാണ്. ഒരു പൂന്തോട്ടത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ തെരുവ് നായയെ പരസ്യമായി ലൈംഗികപീഡനത്തിന് വിധേയമാക്കിയത്. ഇയാള്‍ നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം പ്രകാരവും സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധം), 294 (അശ്ലീലം), മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ പ്രകാരമുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക