മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവിനും എ എ റഹീം എം പിക്കും തുറന്ന കത്തുമായി ട്രാന്‍സ്മാന്‍ ആദം ഹാരി. പെെലറ്റ് പരിശീലനത്തിനായി അനുവദിച്ച സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് കത്ത്. സ്കോളര്‍ഷിപ്പിന്റെ പേരില്‍ താന്‍ ഇതിനോടകം പല ആളുകളുമായി ബന്ധപെട്ടുവെന്നും സെക്രട്ടറിയേറ്റില്‍ കയറി ഇറങ്ങാത്ത വകുപ്പുകള്‍ ഇല്ലെന്നും ആദം ഹാരി ഫേസ്ബുക്കില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു. ഈ ആവശ്യത്തിനായി ചില വകുപ്പുകളില്‍ എത്തുമ്ബോള്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണെന്നും ആദം ഹാരി പറയുന്നു.

‘എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്. എനിക്ക് ആ സ്കോളര്‍ഷിപ്പ് തുക അനുവദിക്കുമോ ഇല്ലയോ. ഇല്ലെങ്കില്‍ പറയണം ഞാന്‍ നിര്‍ത്തിയേക്കാം. നിര്‍ത്തുന്നതിനേക്കാള്‍ സങ്കടം ഇത്രയും സമയം ഞാന്‍ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിക്കുമ്ബോളാണ്. ഇനിയും വയ്യ തരില്ലെങ്കില്‍ അറിയിക്കണം. നടക്കാത്ത സ്വപ്‌നങ്ങള്‍ കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വയ്യ. അപേക്ഷയാണ്,’ ആദം ഹാരി കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നുവര്‍ഷം നീളുന്ന പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ ചേരുന്നതിന് 23.34 ലക്ഷം രൂപയുടെ സക്‌ളോര്‍ഷിപ്പാണ് സാമൂഹ്യനീതി വകുപ്പ് ഹാരിക്ക് അനുവദിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് പൈലറ്റ് ട്രയിനിംഗ് ചെയ്യാനുള്ള ഗൈഡ് ലൈന്‍ ഇല്ലാത്തതാണ് തിരിച്ചടിയായത്. പുതിയ ഗൈഡ് ലൈന്‍ കൊണ്ടുവന്നെങ്കില്‍ പോലും അതിലും പരിമിതികള്‍ ഉണ്ടെന്നും ആദം പറയുന്നു. ഇതേതുട‍ര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ പഠനം തുട‍രുന്നതിനായാണ് സ്കോളര്‍ഷിപ്പ് മാറ്റാന്‍ അപേക്ഷ നല്‍കിയതെന്നും ആദം പറയുന്നു.

പോസ്റ്റിന്റെ പൂ‍ര്‍ണ്ണ രൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി Pinarayi Vijayan, സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr. R. Bindu, ബഹുമാനപ്പെട്ട MP A A Rahim സര്‍. 2019 ഇല്‍ എല്ലാ മാധ്യമങ്ങളുടെയും മുന്‍പില്‍ വെച്ച്‌ ആഘോഷമായി തന്നെ K K Shailaja Teacher അനൗന്‍സ് ചെയ്ത എന്റെ scholarship ന്റെ പേരില്‍ ഞാന്‍ ദിവസേന പല ആളുകളുമായി ബന്ധപെടുകയും പോയി കാണുകയും ചെയ്യുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ കയറി ഉറങ്ങാത്ത വകുപ്പുകള്‍ ഇല്ല. ആദ്യം release ചെയ്ത scholarship എല്ലാവര്‍ക്കും അറിയുന്നതുപോലെ DGCA guideline ലേ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയില്‍ തുടരാന്‍ സാധിക്കില്ലായിരുന്നു… പുതിയ ഗൈഡ്ലൈന്‍ കൊണ്ടുവന്നെങ്കില്‍ പോലും അതിലും എനിക്ക് Gender affirmative procedures തുടരുന്നതിനു പരിമിതികള്‍ ഉണ്ട് അതുകൊണ്ടുതന്നെ ഒന്നര വര്‍ഷം മുന്‍പേ ഞാന്‍ സൗത്ത് ആഫ്രിക്കയിലേക്ക് തുടര്‍ പഠനത്തിനായി അനുവതിച്ച scholarship മാറ്റുന്നതിനായി അപേക്ഷിച്ച നല്‍കി. ഇത്രനാളായി കാണാത്ത ആളുകളും മന്ത്രിമാരും ഇല്ല എന്റെ വയസും സമയവും കടന്നു പോകുകയാണ്. എന്റെ File പോകുന്ന ചില department ലേ ആളുകളുടെ പെരുമാറ്റവും വളരെ Rude ആയാണ്. മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ആഘോഷിക്കാന്‍ മാത്രം പേരിനൊരു ആദ്യത്തെ Transgender എന്ന് പറഞ്ഞുകൊണ്ട് Label തരുമ്ബോള്‍ ആ ആഘോഷങ്ങളുടെ കാലയളവു വളരെ ചെറുതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.. അത് കഴിഞ്ഞാല്‍ ആര്‍ക്കും വേണ്ടാത്തവരായി മാറും… എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്… എനിക്ക് ആ scholarship തുക അനുവദിക്കുമോ ഇല്ലയോ… ഇല്ലെങ്കില്‍ പറയണം ഞാന്‍ നിര്‍ത്തിയേക്കാം… നിര്‍ത്തുന്നതിനേക്കാള്‍ സങ്കടം ഇത്രയും സമയം ഞാന്‍ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിക്കുമ്ബോളാണ്…. ഇനിയും വയ്യ തരില്ലെങ്കില്‍ അറിയിക്കണം… നടക്കാത്ത സ്വപ്‌നങ്ങള്‍ കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വയ്യ…. അപേക്ഷയാണ്.

NB: Facebookil എഴുതാന്‍ പോലും പേടിയാണ്… എന്തിനാണ് പബ്ലിക്കായി പോസ്റ്റിടുന്നത് പരാതി കൊടുത്തൂടെ എന്ന് ചോദിക്കാം പരാതി ഒരുപാട് കൊടുത്തതാണ്… ഒരുപാടു പേരെ കണ്ടതാണ്… ഇനി എഴുതാതെ വയ്യെന്ന് തോന്നി… മറുപടി നല്‍കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക