കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ആദ്യ ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ കൊല്ലപ്പെട്ട യുവതിയെ ആറു വര്‍ഷത്തിനുശേഷം മറ്റൊരാള്‍ക്കൊപ്പം കണ്ടെത്തിയ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മരിച്ചെന്ന് കരുതി സംസ്ക്കരിച്ച ആരതി ദേവി എന്ന യുവതിയെയാണ് ആറു വര്‍ഷത്തിനുശേഷം ജീവനോടെ കണ്ടെത്തിയത്. ആരതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സോനു സൈനി 18 മാസവും സുഹൃത്ത് ഗോപാല്‍ സൈനി (30) ഒമ്ബത് മാസമായും ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്.

ഇരുവരും ജാമ്യത്തിലിറങ്ങി നടത്തിയ അന്വേഷണത്തിലാണ് ആരതിയെയും പുതിയ ഭര്‍ത്താവിനെയും കണ്ടെത്തിയത്. പോലീസ് രേഖകള്‍ പ്രകാരം, ആരതി വൃന്ദാവനിലെ വാടക വീട്ടില്‍ നിന്ന് 2015-ല്‍ അപ്രത്യക്ഷയായി. പിന്നീട് ഒരു അജ്ഞാതമൃതദേഹം ലഭിച്ചപ്പോള്‍ അത് തന്‍റെ മകളുടേതാണെന്നും, ഭര്‍ത്താവ് മകളെ കൊലചെയ്തതാണെന്നും ആരതിയുടെ പിതാവ് പൊലീസിന് പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് സോനു സൈനിയും ഗോപാല്‍ സൈനിയും ചേര്‍ന്ന് ആരതിയെ കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും, പിന്നീട് വിചാരണയ്ക്കൊടുവില്‍ പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തു. ആറുവര്‍ഷത്തേക്കാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്.

രണ്ടുപേരെയും പിടികൂടിയതിന് കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് 15,000 രൂപ പോലും പാരിതോഷികവും ലഭിച്ചിരുന്നു. മഥുര SWAT ടീമിന്റെയും സൈബര്‍ സെല്ലിന്റെയും ചുമതലയുള്ള ഓഫീസര്‍ അജയ് കൗശല്‍ പറഞ്ഞു, “രാജസ്ഥാനിലെ കരൗലി, ദൗസ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മെഹന്ദിപൂര്‍ ബാലാജി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് സോനു സൈനി ആരതി ദേവിയെ കണ്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും 2015ല്‍ വിവാഹിതരാകുകയും ചെയ്തു.

വീട്ടുകാര്‍ എതിര്‍ത്തതോടെ കോടതിയില്‍വെച്ചാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വൈകാതെ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് ആരതി അപ്രത്യക്ഷയാകുകയായിരുന്നു. അതിന് ശേഷമാണ് ആരതിയുടെ പ്രായമുള്ള ഒരു അജ്ഞാതമൃതദേഹം കണ്ടെത്തുന്നത്. ഇത് തന്‍റെ മകളാണെന്ന് ആരതിയുടെ പിതാവ് അവകാശപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തമായി. ഇതോടെയാണ് സോനുവിനും ഗോപാലിനുമെതിരെ പൊലീസ് കേസെടുത്തത്.

2016 മാര്‍ച്ചില്‍ എഫ്‌ഐആറില്‍ കൊലക്കുറ്റം ചേര്‍ത്തു, മൂന്ന് പ്രതികളില്‍ സോനുവും ഗോപാലും അറസ്റ്റിലായി. പിന്നീട് അലഹബാദ് ഹൈക്കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചു.” ഇപ്പോള്‍, ആറ് വര്‍ഷത്തിന് ശേഷം സോനുവും ഗോപാലും “മരിച്ച സ്ത്രീയെ” കണ്ടെത്തുകയും മഥുര പോലീസിനെ അറിയിക്കുകയും ചെയ്തു. ഞായറാഴ്ച, യുവതിയെ കസ്റ്റഡിയിലെടുത്തു. വ്യത്യസ്തമായ ജനനത്തീയതി ഉപയോഗിച്ച്‌ മറ്റൊരു ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചാണ് യുവതി രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചുവന്നതെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക