ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും ബാഹ്യ സൗന്ദര്യത്തിന്റെ പേരിലുമെല്ലാം സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടക്കുന്ന കാലത്തും സ്വന്തം ശരീരം ഇങ്ങനെയാണെന്ന പരസ്യപ്രസ്താവനയുമായി നമിത എത്തുന്നത്. ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച്‌ മാര്‍ക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് താരം എത്തിയത്.

താരത്തിന്റെ ബോള്‍ഡായ നീക്കത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഏതു ലുക്കിലും നമിത സുന്ദരി തന്നെയാണ് എന്നാണ് ആരാധകരുടെ പ്രതികരണം.ജയസൂര്യ നായകനായ ഈശോയിലാണ് നമിത അവസാനം പ്രത്യക്ഷപ്പെട്ടത്. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുല്‍ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക