ഭാരത് ജോഡോ യാത്രയ്ക്കിടെ വഴിയരികിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവര്‍ ചുംബനം സമ്മാനിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാലി കടന്നുപോകുന്നതിനിടെ വഴിയരികില്‍ കൂടിനിന്ന ഒരു സംഘം മോദി.. മോദി .. എന്ന് ആര്‍ത്തുവിളിക്കുകയായിരുന്നു. ഇതുകേട്ട് ചിരിച്ചുകൊണ്ട് ചുംബനത്തിന്റെ ആംഗ്യംകാട്ടി രാഹുല്‍ ഗാന്ധി നടന്നു നീങ്ങുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീ‍ഡിയയില്‍ വൈറലാവുകയാണ്.

മോദി ആരാധകരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആദ്യം മോദി, മോദിയെന്ന് ആര്‍ത്തുവിളിക്കുന്നവര്‍ക്ക് നേരെ കൈവീശിക്കാണിച്ച ശേഷം ഒപ്പമുണ്ടായിരുന്ന അനുയായികളേയും കൈവീശിക്കാണിക്കാന്‍ രാഹുല്‍ പ്രേരിപ്പിച്ചു. ആര്‍പ്പുവിളികള്‍ ഉയര്‍ത്തുന്നവരേയും രാഹുല്‍ പ്രോത്സാഹിപ്പിച്ചു. പിന്നാലെ, ആര്‍ത്തുവിളിക്കുന്നവര്‍ക്ക് ഫ്‌ളൈയിങ് കിസ്സ് നല്‍കി രാഹുല്‍ നടന്നുനീങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോഡോ യാത്ര മധ്യപ്രദേശില്‍ നിന്ന് രാജസ്ഥാനിലേക്ക് നീങ്ങുകയാണ്. അഗര്‍-മാള്‍വ ജില്ലയില്‍ യാത്ര കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ‘മോദിയ്ക്ക് ജയ് വിളിച്ചവരോട് രാഹുല്‍ എങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്ന് നോക്കൂ. രാഹുല്‍ ഗാന്ധിയ്ക്ക് ജയ് വിളിച്ചിരുന്നെങ്കില്‍ മോദി എങ്ങനെ പെരുമാറും’ എന്ന കുറിപ്പിലാണ് വിഡിയോ എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക