ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്കെതിരായ വിജയം ടൂര്‍ണമെന്‍റിലെ അര്‍ജന്‍റീനയുടെ സാധ്യതകളെ സജീവമാക്കി. അവസാന മത്സരങ്ങളാകും പ്രീക്വാര്‍ട്ടറില്‍ എത്തുന്നവരെ തീരുമാനിക്കുക. ഗ്രൂപ്പിലെ നാലു ടീമുകള്‍ക്കും മുന്നോട്ട് ഒരു പോലെ സാധ്യതകളുണ്ട്.

ഇന്നല്ലെങ്കില്‍ ഇനി ഇല്ല എന്നിടത്തുനിന്ന് തിരിച്ചുവന്നിരിക്കുകയാണ് അര്‍ജന്‍റീന. പക്ഷേ ഇനിയും സുരക്ഷിത തീരത്ത് എത്തിയിട്ടില്ല. കണക്കിന്റെ കളികളില്‍ കാര്യമുണ്ട്. ബാക്കിയുള്ള മത്സരത്തിലെ ഫലവും എതിരാളിയും നിര്‍ണായകമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍ജന്‍റീന ഇനി നേരിടേണ്ടത് പോളണ്ടിനെയാണ്. രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയുമായി നിലവിലെ ഗ്രൂപ്പ് ചാമ്ബ്യന്‍മാര്‍. 4 പോയിന്റുമായി നോക്ക് ഔട്ട് സാധ്യതകളില്‍ മുന്‍പന്തിയിലുള്ളവര്‍. ലെവന്‍ഡോസ്കിയുടെ ചിറക്കിലേറി വരുന്ന പോളണ്ടിനെ തോല്‍പ്പിച്ചാല്‍ കാര്യങ്ങള്‍ എളുപ്പം. 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്ബ്യന്‍മാരായേക്കാം.

പോളണ്ടിനെതിരെ സമനില നേടിയാല്‍ ആശങ്ക ബാക്കിയാകും. ഗ്രൂപ്പിലെ അവസാന മത്സരത്തിലെ ഫലമായിരിക്കും മാനദണ്ഡം. മെക്സിക്കോ – സൗദി അറേബ്യ മത്സരത്തില്‍ ജയം സൗദി അറേബ്യക്ക് എങ്കില്‍ അര്‍ജന്‍റീനയും പോളണ്ടും തമ്മിലുള്ള ഗോള്‍ വ്യത്യാസം രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കും. ജയം മെക്സിക്കോയ്ക്ക് എങ്കില്‍ സൗദിക്കെതിരായ മെക്സിക്കോയുടെ വിജയത്തിന്റെ മാര്‍ജിനായിരിക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിശ്ചയിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക