ലോകകപ്പില്‍ കരുത്തരായ ജര്‍മന്‍ പട ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ ഏഷ്യയിലെ കരുത്തരായ ജപ്പാന്‍ ആണ് ഹാന്‍സി ഫ്ളിക്കിന്റെയീം സംഘത്തിന്റെയും എതിരാളികള്‍.
ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഈയൊരു മത്സരം നടക്കുക. 2014ല്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയ ജര്‍മ്മനി പക്ഷേ 2018ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്.

എന്നാല്‍ ഇത്തവണ കരുത്തുറ്റ ഒരു സംഘവുമായാണ് അവര്‍ ഖത്തറിലേക്ക് എത്തിയിരിക്കുന്നത്. സാനെ, ഗ്നാബ്രി, മുസിയാല, മുള്ളര്‍, ഗൊറെട്സ്ക, കിമ്മിച്ച്‌, ഹാവെര്‍ട്സ്, ഗുണ്ടോഗന്‍, സ്യൂള്‍, റൂഡിഗര്‍, ന്യൂയര്‍, ടെര്‍ സ്റ്റീഗന്‍ തുടങ്ങിയ വമ്ബന്‍ താരനിര തന്നെ ജര്‍മനിക്കുണ്ട്. അതുകൊണ്ടുതന്നെ ജപ്പാന് ഭയപ്പെടാതെ നിര്‍വാഹമില്ല. കൂബോ, മിനാമിനോ, മിറ്റോമ, തൊമിയാസു തുടങ്ങിയവര്‍ ഒഴികെയുള്ള ജാപ്പനീസ് താരങ്ങള്‍ ഒന്നും തന്നെ അത്ര പോപ്പുലര്‍ അല്ല. എന്നാല്‍പോലും ചെറിയൊരു വെല്ലുവിളി എങ്കിലും ജര്‍മനിക്ക് മേല്‍ ഉയര്‍ത്താന്‍ ജപ്പാന് കഴിയും. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം തൽസമയം കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇

 


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക