മങ്കിപോക്സ് വൈറസ്ബാധ മൂലമുള്ള രോഗത്തെ പുതിയ പേരിട്ടു വിളിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചതിനു പിന്നാലെ പുതിയ പേര് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഒടുവില്‍ രോഗത്തിന് പുതിയ പേര് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എംപോക്‌സ് (MPOX) എന്നാണ് മങ്കിപോക്‌സിന് പുതിയ പേരായി ആലോചിക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കോ എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മങ്കിപോക്സിന്റെ പേരുമാറ്റണമെന്ന ആവശ്യത്തില്‍ അമേരിക്കയില്‍ നിന്നുള്‍പ്പെടെ കനത്ത സമ്മര്‍ദ്ദമായിരുന്നു ലോകാരോഗ്യ സംഘടനയ്‌ക്കുണ്ടായിരുന്നത്. ആഗോളതലത്തില്‍ മങ്കിപോക്‌സ് ഇപ്പോഴും ആരോഗ്യ അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഡബ്ല്യൂഎച്ച്‌ഒ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗത്തിന് എംപോക്‌സ് എന്ന് പേരിടാന്‍ ലോകാരോഗ്യ സംഘടന ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 മെയ് മുതലാണ് ലോകമെമ്ബാടും മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. അമേരിക്കയില്‍ മാത്രം 30,000ത്തില്‍ അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂറോപ്പില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ നിന്നുമെത്തിയ ആളുകള്‍ക്കാണ് കൂടുതലും രോഗബാധ സ്ഥിരീകരിച്ചിരുന്നത്. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലും മങ്കിപോക്‌സ് വ്യാപനം കൂടുതലായിരുന്നു. ഇന്ത്യയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതലും പുരുഷന്മാര്‍ക്കാണ് രോഗം പിടിപെട്ടത്. നിലവില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക