ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. ‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ‘ഗോള്‍ഡി’ന്റെ പ്രത്യേകത. ‘ഗോള്‍ഡ്’ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവയ്‍ക്കുകയായിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ ‘ഗോള്‍ഡി’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. സിനിമ റിലീസ് ചെയ്യാനും ഇപ്പോള്‍ ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ എന്നുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എഴുതിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid0RNEUS7F14DWx9qx6zykqPz3jkHsbKCsNGGawTFcKFuRWWzmWPpj3mnahHNASzk6ul&id=100044287276581&mibextid=Nif5oz

പൃഥ്വിരാജ് ആണ് ‘ഗോള്‍ഡി’ലെ നായകന്‍. ചിത്രത്തില്‍ നായികയായി നയന്‍താരയും എത്തുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.’

പാട്ട്’ എന്നൊരു ചിത്രവും അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നായന്‍താരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക