കാന്തിവിലി ഡാന്‍സ് ബാറില്‍ റെയ്‌ഡ്. 60 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ പൊലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്. ഗണേഷ് നഗര്‍, ചാര്‍കോപ്പ് ന്യൂ ലിങ്ക് റോഡ് കാന്തിവിലി വെസ്റ്റ് ലെ രംഗോലി ബാര്‍ ആന്‍ഡ് റെസ്റ്റോറന്‍റിലാണ് റെയ്ഡ് നടത്തിയത്. ബാറില്‍ അശ്ലീല നൃത്തങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി.

46,960 രൂപ, ലാപ്‌ടോപ്പ്, സ്പീക്കര്‍, ആംപ്ലിഫയര്‍, മെമ്മറി കാര്‍ഡ് തുടങ്ങിയവ റെയ്‌ഡില്‍ പൊലീസ് പിടിച്ചെടുത്തു. ബാര്‍ മാനേജര്‍, കാഷ്യര്‍, സ്റ്റീവാര്‍ഡ്/വെയ്റ്റര്‍മാര്‍, ഒരു ഓര്‍ക്കസ്ട്ര ആര്‍ട്ടിസ്റ്റ്, 40 ലധികം കസ്റ്റമര്‍മാര്‍, ഏഴ് ഇരകളായ പെണ്‍കുട്ടികള്‍ എന്നിവരുള്‍പ്പെടെ 60 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക