// keralaspeaks.news_GGINT //

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാള്‍ സ്വദേശി ബിഷ്ണു, കൂച്ച്‌ബിഹാര്‍ സ്വദേശി ഗോപാല്‍ റോയ് എന്നിവരാണ് പിടിയിലായത്. പ്രതികളെ നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. അനാശാസ്യ കേന്ദ്രത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ വലയിലായത്.

റെയ്ഡില്‍ വീട്ടില്‍ നിന്നും ഗര്‍ഭനിരോധന ഉറകള്‍, പണം, ലൈംഗിക ഉത്തേജക മരുന്നുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കലൂരിന് സമീപം സെന്‍റ് അഗസ്റ്റിന്‍ റോഡിലെ അംബേദ്കര്‍ നഗറിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍ പ്രതികള്‍ നടത്തിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. അസം സ്വദേശിനികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് പോലീസ് സംശയിക്കുന്നു.സംഭവത്തില്‍ വേശ്യാവൃത്തി തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്നും ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കുറച്ച്‌ നാളായി പ്രദേശത്ത് പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ അനാശാസ്യ കേന്ദ്രം ഇവര്‍ നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക