ബൈക്ക് റൈഡിംഗിനോട് പാഷന്‍. ബോക്‌സര്‍, പിന്നെ സൂപ്പര്‍ മോഡലും. പറഞ്ഞു വരുന്നത് ഏതെങ്കിലും ബോളിവുഡ് സുന്ദരിയുടെ കാര്യമല്ല. വടക്ക് കിഴക്കന്‍ സംസ്ഥാനമായ സിക്കിമിലെ ഒരു യുവ വനിതാ പോലീസുകാരിയുടെ കഥയാണ്. 21 കാരിയായ എക്ഷ കെരൂംഗ് ഇന്ന് സിക്കിമിലെ യുവ തലമുറയ്‌ക്ക് മുഴുവന്‍ മാതൃകയാണ്.

സമൂഹമാദ്ധ്യമങ്ങള്‍ തന്നെയാണ് എക്ഷയ്‌ക്കും ഇത്രയധികം ആരാധകരെ സൃഷ്ടിച്ചത്. റൈഫിള്‍ ഏന്തി പോലീസുകാരിയായി നില്‍ക്കുന്ന ചിത്രത്തിനും ഹെല്‍മറ്റ് ഏന്തി ബൈക്കറായി നില്‍ക്കുന്ന ചിത്രത്തിനും മോഡലായി പോസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കുമൊക്കെ ലൈക്കോട് ലൈക്ക്. ആരാധകര്‍ സ്‌നേഹം വാരി വിതറുകയാണ്. വീഡിയോകളാണെങ്കില്‍ പറയുകയും വേണ്ട.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിക്കിമിലെ റുംബുക്ക് ആണ് എക്ഷയുടെ ജന്മദേശം. മറ്റ് പെണ്‍കുട്ടികള്‍ വീട്ടില്‍ ഒതുങ്ങിയിരുന്നപ്പോള്‍ എക്ഷ ഇടിക്കൂട്ടില്‍ തന്റെ എതിരാളികളെ ഇടിച്ച്‌ വീഴ്‌ത്തുകയായുന്നു. ചെറുപ്പം മുതല്‍ തന്നെ എക്ഷ ബോക്സിംഗ് പരിശീലിച്ചിരുന്നു. പിതാവായിരുന്നു പ്രോത്സാഹനം. 2019 ലാണ് സിക്കിം പോലീസിന്റെ ഭാഗമായത്.

14 മാസത്തെ പരിശീലനം പൂര്‍ത്തിയാതോടെ അതുവരെയുണ്ടായിരുന്ന അടിപൊളി ലൈഫ് മാറ്റിവെച്ച്‌ എക്ഷ അച്ചടക്കമുളള സുരക്ഷാ ഉദ്യോഗസ്ഥയായി മാറി. പക്ഷെ ഉളളിലൊതുക്കിയ പാഷന്‍ അധികകാലം മൂടിവെയ്‌ക്കാനായില്ല. ഫാഷന്‍ ലോകത്തിന്റെ ത്രസിപ്പിക്കുന്ന റാംപുകളില്‍ മോഡലായി എക്ഷ വീണ്ടും പ്രത്യക്ഷപ്പെട്ടു. സമൂഹമാദ്ധ്യമങ്ങള്‍ വഴി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ആരാധകരും വര്‍ദ്ധിച്ചു.. ജോലിയ്‌ക്കൊപ്പമാണ് എക്ഷ മോഡലിംഗും വിടാതെ കൊണ്ടുപോകുന്നത്.

ബോക്‌സിംഗില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് സംസ്ഥാനത്തിനായി നിരവധി മെഡലുകള്‍ എക്ഷ വാങ്ങിക്കൂട്ടി. ബൈക്കിനോടുളള ഇഷ്ടമാണ് അതിലേക്കും എത്തിച്ചത്. ബെക്ക് ഓടിക്കാന്‍ പരിശീലനം നല്‍കിയതും പിതാവാണ്. അതുകൊണ്ടുതന്നെ തന്റെ നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റും റോള്‍ മോഡലുമൊക്കെ അച്ഛനാമെന്ന് എക്ഷ പറയും. എംടിവി സൂപ്പര്‍ മോഡല്‍ മത്സരത്തിനുളള തയ്യാറെടുപ്പിലാണ് എക്ഷ. വലിയ പ്രോത്സാഹനമാണ് ഇതിനും പിതാവ് നല്‍കുന്നത്. ഒരിക്കല്‍ എങ്കിലും ആ വേദിയില്‍ നില്‍ക്കണം എന്ന് എക്ഷ അമ്മയോട് ഇടയ്‌ക്കിടെ പറയാറുണ്ട്. ഈ ആഗ്രഹത്തെ പിന്തുണച്ച്‌ സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്. സെക്കന്റ് സീസണില്‍ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് പേരില്‍ ഒരാളാണ് എക്ഷ.

ഒരു വര്‍ഷം മുന്‍പ് തന്നെ ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെ എക്ഷയുടെ കഥ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം എക്ഷയ്‌ക്ക് ഒരു ലക്ഷത്തി പതിനയ്യായിരത്തില്‍ അധികം ഫോളോവേഴ്‌സ് ഉണ്ട്. പോലീസ് ഉദ്യോഗസ്ഥയെന്ന നിലയിലും, മോഡല്‍ എന്ന നിലയിലും ആളുകള്‍ തന്നെ സ്നേഹിക്കുന്നുണ്ടെന്നും താന്‍ ഒരു ഭാഗ്യശാലിയാണെന്നും എക്ഷ പറയുന്നു.. സിക്കിമിലെ യുവാക്കള്‍ക്ക് എക്ഷ ഇന്ന് ഒരു പ്രതീകമാണ് സ്വപ്‌നങ്ങളും ആഗ്രഹങ്ങളും എത്തിപ്പിടിക്കാനുളള ഒരു വഴികാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക