ഒണ്‍ലിഫാന്‍സില്‍ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച പൊലീസുകാരിക്ക് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ ഓര്‍ഡര്‍ വാങ്ങും മുമ്ബ് ജോലി രാജിവെച്ച്‌ യുവതിയും. ബ്രിട്ടീഷുകാരിയായ സാം ഹെലന എന്ന പൊലീസ് കോണ്‍സ്റ്റബിളിനാണ് തന്റെ ചൂടന്‍ ചിത്രങ്ങളുടെ പേരില്‍ തൊപ്പി തെറിച്ചത്. യുവതിയുടെ മേലുദ്യോഗസ്ഥനാണ് പൊലീസുകാരിയുടെ അശ്ലീല ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ കണ്ടെത്തിയത്. മേലുദ്യോഗസ്ഥന്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തതോടെ ജോലി തന്നെ വേണ്ടെന്ന് വെച്ചിരിക്കുകയാണ് സാം ഹെലന.

‘ഓഫീസര്‍ നോട്ടി’ എന്ന പേരിലാണ് ഒണ്‍ലി ഫാന്‍സില്‍ യുവതി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. Inked Barbie എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും നിരവധി ചിത്രങ്ങള്‍ സാം പങ്ക് വയ്ക്കാറുണ്ട്. ഒണ്‍ലിഫാന്‍സില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ അവളുടെ പൊലീസ് ബാഡ്‍ജും ‘ഓഫീസര്‍ നോട്ടി’ എന്ന നെയിം ടാഗും കാണാം. ഇന്‍സ്റ്റഗ്രാമില്‍ അവള്‍ തന്റെ ഒണ്‍ലിഫാന്‍സ് അക്കൗണ്ട് ലിങ്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതുവഴി ഉപയോക്താക്കള്‍ക്ക് പണം അടച്ചുകൊണ്ട് അവളുടെ പേജ് സന്ദര്‍ശിക്കാമായിരുന്നു. ഇത് ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സാമിനെതിരെ നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ അവള്‍ തന്റെ ജോലി രാജി വയ്ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോലി വേണ്ട എന്ന് വച്ചുവെങ്കിലും സര്‍വീസിലിരിക്കുന്ന സമയത്ത് ചെയ്ത പ്രവൃത്തി എന്ന നിലയില്‍ സാമിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരും. നേരത്തെ തന്നെ സാമിന് ഡിപ്പാര്‍ട്മെന്റില്‍ നിന്നും ശാസനകള്‍ ലഭിച്ചിരുന്നു. യൂണിഫോമിലായിരിക്കെ തന്റെ നാവിലെ സ്റ്റഡ് കാണിച്ചു കൊണ്ടുള്ള വീഡിയോ ചെയ്ത് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തു എന്നതിനായിരുന്നു അത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക