നിരവധി വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശോഭന, നടി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം, ശോഭനയുടെ സിനിമ ജീവിതത്തിലെ നാഴിക കല്ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മണിച്ചിത്രത്താഴിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ശോഭനക്ക് ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ സിനിമ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത ശേഷം ശോഭന തന്റെ നൃത്തവിദ്യാലയുമായി മുന്നോട്ട് പോകുകയാണ്. ഒരു മകള്‍ കൂടിയുണ്ട് ശോഭനക്ക്, അനന്ത നാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്. മകളുടെ ചിത്രങ്ങള്‍ ഒന്നും തന്നെ ശോഭന തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടാറില്ല, എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ മകളും ഉണ്ട് എന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം മകള്‍ നൃത്തം അഭ്യസിക്കുന്ന വീഡിയോ ആണ് ശോഭന പുറത്ത് വിട്ടത്. വീഡിയോയില്‍ തന്റെ മകള്‍ ഉള്ള കാര്യം ശോഭന എവിടെയും പറഞ്ഞിട്ടില്ല, ശോഭനയുടെ അടുത്ത് ഇരിക്കുന്നത് താരത്തിന്റെ മകള്‍ ആണെന്ന് വീഡിയോ കാണുന്നവര്‍ക്കു പെട്ടെന്ന് തന്നെ മനസിലാകും എന്നും അനന്ത നാരായണിയുടെ ചെറുപ്പത്തിലേ ചിത്രത്തില്‍ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല എന്നും ആണ് മംഗളം വാർത്തയിൽ പറയുന്നത്. വീഡിയോ ചിത്രീകരണം ആരംഭിച്ച് നിമിഷങ്ങൾക്കകം ശോഭനയുടെ മകൾ അനന്ത നാരായണിയാണെന്ന് മംഗളം അവകാശപ്പെടുന്ന കുട്ടി ദൃശ്യങ്ങളിൽ നിന്ന് എഴുന്നേറ്റു മാറുന്നതും വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക