രണ്ട് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം മിസ് അര്‍ജന്റീനയും മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായതായി പ്രഖ്യാപിച്ചു. അര്‍ജന്റീനന്‍ സുന്ദരി മരിയാന വരേലയും പ്യുവര്‍ട്ടോറിക്ക സുന്ദരി ഫാബിയോള വാലന്റിനുമാണ് വിവാഹിതരായത്. 2020 ലെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ മത്സരത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്.
സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. 2019 ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഫാബിയോള അര്‍ജന്റീനയെ പ്രതിനിധീകരിച്ചു. 2020 ലെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണലിന്റെ ടോപ്പ് 10ലും ഫാബിയോളയെത്തി. മരിയാന, 2019-ല്‍ മിസ് അര്‍ജന്റീന കിരീടം ചൂടിയതിന് ശേഷം ഫൈനലിലേക്ക് കടന്നു.
സൗന്ദര്യമത്സരം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ സുഹൃത്തുക്കളായത്. തങ്ങള്‍ ഡേറ്റിംഗിലാണെന്ന് പറഞ്ഞിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 30ന്, രണ്ട് വര്‍ഷത്തെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന വീഡിയോയും ഒക്ടോബര്‍ 28 ന് അവര്‍ വിവാഹിതരായെന്ന അടിക്കുറിപ്പും പങ്കിട്ടു. രണ്ട് മോഡലുകളും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടു. 20 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഫോളോവേഴ്സ് രംഗത്തെത്തി.