ആലപ്പുഴയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മുട്ടത്തില്‍ വീട്ടില്‍ ഗൗരവ് എസ് നായര്‍ (22) ആണ് മരിച്ചത്. മംഗളം എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയാണ് ഗൗരവ്. കൈനടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാവാലത്ത് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബൈക്ക് ആദ്യം വഴിയാത്രക്കാരനെ ഇടിക്കുകയും പിന്നാലെ കമുകില്‍ ഇടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ വിദ്യാര്‍ത്ഥിയും വഴിയാത്രക്കാരനും മരിച്ചു. ഗൗരവിന്റെ മൃതദേഹം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശ്രീവല്‍സന്‍ – ഉഷ എസ് ദേവി എന്നിവരുടെ ഏക മകനാണ് ഗൗരവ് എസ് നായര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക