ബെയ്ജിങ്: ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിനിടെ അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങള്‍. ബെയ്ജിംഗിലെ ‘ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍’ല്‍ നിന്ന് മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയെ അപ്രതീക്ഷിതമായി പിടിച്ചു പുറത്താക്കി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ഇന്നു നടന്ന സമാപന ചടങ്ങിനിടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ഏജന്റുമാര്‍ 79 കാരനായ ഹു ജിന്റാവോയെ പിടിച്ചു പുറത്താക്കിയത്.

ചൈനീസ് നേതാവിനെ നീക്കം ചെയ്തതെന്നതിന്റെ കാരണം വ്യക്തമല്ല. ചൈന ഭരണകൂടത്തിന്റെ ഏകാധിപത്യ സ്വഭാവം വച്ച്‌ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചൈന വെളിപ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.ജിന്റാവോയെ ഏജന്റുമാര്‍ ഇരുവശത്തുമായി പിടിച്ചു നീക്കുന്നത് വീഡിയോകളില്‍ വ്യക്തമാണ്. പുറത്താക്കപ്പെടും മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ അടുത്തേക്ക് നീങ്ങി എന്തോ പതുക്കെ പറയാന്‍ ജിന്റോവോ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതൊന്നും ചെവിക്കൊടുക്കാതെ തിരിഞ്ഞുപോലെ നോക്കാതെയാണ് പിംഗ് ഇരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്‌, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഷി ജിന്‍പിങ്ങിനെ അവരുടെ പാര്‍ട്ടിയുടെ പരമാധികാരി ആക്കിയിരിക്കുകാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന ഷി, ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടും. അതേസമയം, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാമത് ദേശീയ കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ഷി ജിങ് പിംഗ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയോ അല്ലെങ്കില്‍ സിപിപിയുടെ ചെയര്‍മാനായി മാറുകയോ ചെയ്യാം. 1982 മുതല്‍ ഈ പദവി ഒഴിഞ്ഞുകിടക്കുകാണ്. ഈ പദവി ഒരു കാലത്ത് മാവോ സേതുങ് വഹിച്ചിരുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക