പാലാ നിയോജക മണ്ഡലത്തില്‍ മാണി സി കാപ്പന്‍ വിജയിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വ്യക്തിക്ക് പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാണി സി കാപ്പന്‍റെ വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മണ്ഡലത്തിലെ വോട്ടറായ സണ്ണി ജോസഫും സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.വി.ജോണും ആണ് ഹര്‍ജിക്കാര്‍.

ഇതില്‍ സി.വി.ജോണ്‍ നേരിട്ട് ഹാജരായി ഹൈക്കോടതിയില്‍ വാദിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കേസ് ശരിയായി വാദിക്കാന്‍ കഴിയാത്തതിനാല്‍ ഹൈക്കോടതി സീനിയര്‍ അഭിഭാഷകനായ പി. വിശ്വനാഥിനെ സി.വി. ജോണിന്റെയും സണ്ണി ജോസഫിന്റെയും അഭിഭാഷകനായി നിയമിച്ചു. ഇതിനെതിരെ മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സണ്ണി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍കക്ഷികളില്‍ ഒരാളാണ് സി.വി. ജോണ്‍. ഇരുവര്‍ക്കും വേണ്ടി വിശ്വനാഥന് ഒരേ സമയം ഹാജരാകാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി ചിദംബരേഷ് വാദിച്ചു. മാണി സി കാപ്പന്‍റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും ജോസ് കെ മാണിയെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സണ്ണി ജോസഫിന്‍റെ ഹര്‍ജിയിലെ ആവശ്യങ്ങളിലൊന്ന്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക