കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തില്‍ താരമായി മാറിയ ഡോ. ശശി തരൂര്‍ രാഷ്ട്രീയത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. സംസ്ഥാന തലത്തില്‍ വൈകാതെ തരൂര്‍ അനുകൂലികള്‍ യോഗം ചേര്‍ന്ന് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയേക്കും. നിലവില്‍ എംകെ രാഘവന്‍, ഹൈബി ഈഡന്‍ എന്നീ രണ്ട് എംപിമാരുടെ മാത്രം പിന്തുണയാണ് തരൂരിനുള്ളതെങ്കിലും മറ്റ് 3 എംപിമാര്‍ കൂടി തരൂരിനൊപ്പം ചേരാനൊരുങ്ങുന്നു എന്നാണ് ചൂചന.എംഎല്‍എമാരില്‍ ഡോ. മാത്യു കുഴല്‍നാടനാണ് തുടക്കത്തില്‍ തരൂരിനെ പിന്തുണച്ചത്. പാര്‍ട്ടിയില്‍ കാര്യമായ സ്വാധീനമുള്ള നേതാവല്ല കുഴല്‍നാടന്‍. അതേസമയം മറ്റ് രണ്ട് എംഎല്‍എമാര്‍ തരൂരിനൊപ്പം ചേരാന്‍ ആലോചിക്കുന്നുണ്ട്.

കെപിസിസി ഭാരവാഹികള്‍ക്കിടയിലും തരൂരിന് ഇതിനേക്കാള്‍ ശക്തമായ സ്വാധീനമാണുള്ളത്. കേരളത്തില്‍ ശക്തമായി രംഗത്തിറങ്ങാന്‍ തരൂര്‍ തീരുമാനിച്ചാല്‍ ഒപ്പം ചേരാന്‍ നേതാക്കളുടെയും ജനപ്രതിനിധികളുടെയും നീണ്ട നിരതന്നെ തയ്യാറാണ്.പ്രവര്‍ത്തകര്‍ക്കിടയിലുള്ള തരൂരിന്‍റെ സ്വാധീനം നേതാക്കന്മാരെ ഞെട്ടിക്കുന്നതാണ്. തരൂരിനെ വിമര്‍ശിക്കുന്നവര്‍ പ്രവര്‍ത്തകര്‍ക്ക് അനഭിമതനായി മാറുന്നതാണ് പുതിയ പ്രവണത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടിയില്‍ അണികള്‍ക്കിടയില്‍ വലിയ തോതില്‍ സ്വാധീനമുണ്ടായിരുന്ന കെ മുരളീധരന്‍ എംപിക്കെതിരെ ഇപ്പോള്‍ സൈബറിടങ്ങളില്‍ നിന്നുള്‍പ്പെടെ ഉയരുന്ന എതിര്‍ വികാരം തരൂര്‍ വിരുദ്ധ നിലപാടിനെതിരെയാണ്. ഈ സാഹചര്യത്തില്‍ തരൂരിനെ എതിര്‍ത്ത് വെറുതെ പ്രവര്‍ത്തകരുടെ വിരോധം സമ്ബാദിക്കേണ്ടതില്ലെന്ന് നേതാക്കള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തരൂര്‍ ഇറങ്ങിയാല്‍ ആ വഴിക്ക് നേതാക്കളും ഒപ്പം ചേരാന്‍ നിര്‍ബന്ധിതരാകും. ‘എ’, ‘ഐ’ ഗ്രൂപ്പുകളില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്ക് തരൂര്‍ പക്ഷത്തേയ്ക്കുണ്ടാകാനാണ് സാധ്യത. ‘ഐ’ ഗ്രൂപ്പിലെ പ്രബലന്‍ തന്നെ ഇനി തരൂരിനൊപ്പം ചേര്‍ന്ന് ഒരു പരീക്ഷണംകൂടി നോക്കിയാലോ എന്ന ആശയം അടുപ്പക്കാരുമായി പങ്കുവച്ചു കഴിഞ്ഞു. ‘എ’ ഗ്രൂപ്പല്‍ നിന്ന് തമ്ബാനൂര്‍ രവി നേരത്തെ തരൂരിനൊപ്പമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക