സിപിഎമ്മിന്‍റെ സമര യൗവ്വനമായ വിഎസ് അച്യുതാനന്ദന്‍ നൂറിന്റെ നിറവിലേക്ക് കടക്കുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നേതാവിന്റെ 99ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. നേരിയ പക്ഷാഘാതത്തിന്റെ പ്രശ്‍നങ്ങളും ആരോഗ്യ വിദഗ്ദ്ധരുടെ കര്‍ശന നിയന്ത്രണങ്ങളും ഉള്ളതിനാല്‍ കുടുംബത്തോടൊപ്പം മാത്രമാണ് വിഎസ് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്.

ആരോഗ്യ പ്രശ്‍നങ്ങള്‍ മൂലം വിഎസ് പൊതുജീവിതത്തില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായും ഒഴിഞ്ഞിട്ട് 3 വര്‍ഷങ്ങളായി. നിലവില്‍ തിരുവനന്തപുരത്ത് മകന്‍ വിഎ അരുണ്‍ കുമാറിന്റെ ബാര്‍ട്ടണ്‍ഹിലിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അദ്ദേഹത്തിന്‍റെ ആരോഗ്യ പ്രശ്‍നങ്ങള്‍ കണക്കിലെടുത്ത് കാര്യമായ പിറന്നാള്‍ ആഘോഷങ്ങള്‍ ഒന്നും താനെ ഇത്തവണയില്ല. ഇടയ്ക്കുണ്ടായ പക്ഷാഘാതം മൂലം നിരവധി ആരോഗ്യ പ്രശ്‍നങ്ങള്‍ വിഎസ് അച്ചുതാനന്ദന്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പദവിയില്‍ നിന്നും ഒഴിയുകയായിരുന്നു.

അദ്ദേഹം അവസാനമായി നിര്‍വഹിച്ച ഔദ്യോഗിക പദവി ഭരണ പരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്റെതാണ്. 90 വയസ്സ് വരെയും ദിനംപ്രതി യോഗ, അഞ്ചു മണിക്കൂര്‍ നടത്തം എന്നിവയൊക്കെ അദ്ദേഹം ശീലമാക്കിയിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന്റെ രഹസ്യവും. എന്നാല്‍ അസുഖ ബാധിതനായതോടെ ഇതും നിര്‍ത്തേണ്ടി വരികെയായിരുന്നു. അദ്ദേഹത്തിന് അണുബാധ ഒഴിവാക്കാന്‍ അദ്ദേഹത്തിന്‍റെ ഡോക്ടര്‍മാര്‍ സന്ദര്‍ശകര്‍ കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭാര്യ വസുമതി മകന്‍, മകള്‍, മരുമക്കള്‍, ചെറുമക്കള്‍ എന്നിവര്‍ക്കൊപ്പമാണ് വിഎസ് ഇപ്പോഴുള്ളത്. 2019 ലാണ് ഇദ്ദേഹം അവസാനമായി ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തില്‍ വിഎസ് പങ്കെടുത്തിരുന്നു, എന്നാല്‍ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പൂര്‍ണവിശ്രമത്തിലാണ് അദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക