സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഭരണസ്തംഭനം. വെള്ളിയാഴ്ച വൈകീട്ട് രണ്ടേമുക്കാല്‍ മുതല്‍ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കാത്തതാണ് പ്രശ്നമായത്. സോഫ്റ്റ്‍വയര്‍ കൈകാര്യം ചെയ്യുന്ന ദല്‍ഹിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റല്‍ ഫയലുകള്‍ തുറക്കാനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സാങ്കേതിക തടസ്സം വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. വളരെ സുപ്രധാനപ്പെട്ട ഫയലുകളില്‍പ്പോലും തീരുമാനമെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, കമ്മിഷണറേറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കുള്ള ഫയല്‍ നീക്കവും തടസപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയാണുള്ളത്. ഇത് ആദ്യമായാണ് സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സെക്രട്ടേറിയറ്റിലടക്കം ഫയല്‍ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാങ്കേതിക തടസ്സം വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. വളരെ സുപ്രധാനപ്പെട്ട ഫയലുകളില്‍പ്പോലും തീരുമാനമെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, കമ്മിഷണറേറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കുള്ള ഫയല്‍ നീക്കവും തടസപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയാണുള്ളത്. ഇത് ആദ്യമായാണ് സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സെക്രട്ടേറിയറ്റിലടക്കം ഫയല്‍ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക