എസ്-പ്രസോ മൈക്രോ എസ്‌യുവിയുടെ എസ്-സിഎന്‍ജി പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളില്‍ ഈ മോഡല്‍ എത്തും. LXi S-സിഎന്‍ജിയുടെ എക്സ്-ഷോറൂം വില 5.90 ലക്ഷം രൂപയാണ്. VXi S-സിഎന്‍ജി യുടെ എക്സ്-ഷോറൂം വില 6.10 ലക്ഷം രൂപയുമാണ്. എസ്-പ്രസോ സിഎന്‍ജിക്ക്, സാധാരണ പെട്രോള്‍ വേരിയന്റുകളേക്കാള്‍ 95,000 രൂപയാണ് അധികമായി മുടക്കേണ്ടത്. മാരുതി സുസുക്കി ഡ്യുവല്‍ ജെറ്റ് എഞ്ചിന്‍ പരിഷ്‍കരിച്ച്‌ സിഎന്‍ജി ആക്കിയതല്ലാതെ സൗന്ദര്യപരമായി എസ്-പ്രസോയില്‍ മാറ്റങ്ങളൊന്നുമില്ല.

1.0-ലിറ്റര്‍, കെ-സീരീസ്, ഡ്യുവല്‍ജെറ്റ് എഞ്ചിന്‍ 5,500 ആര്‍പിഎമ്മില്‍ 66 ബിഎച്ച്‌പി പവറും 3,500 ആര്‍പിഎമ്മില്‍ 89 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍, പവര്‍ ഔട്ട്പുട്ട് 5,300 ആര്‍പിഎമ്മില്‍ 56.59 പിഎസായി കുറയും. ടോര്‍ക്ക് ഔട്ട്പുട്ട് 3,400 ആര്‍പിഎമ്മില്‍ 82.1 എന്‍എം ആണ്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. എന്നിരുന്നാലും, സിഎന്‍ജി വേരിയന്റുകളില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ലഭ്യമാകൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Vxi(O)/Vxi+(O) AGS-ന് 25.30 Km/l, Vxi/Vxi+ MT-ന് 24.76 km/l, സ്റ്റാന്ഡേര്‍ഡ്/Lxi MT വേരിയന്റുകള്‍ക്ക് 24.12 km/l എന്നിങ്ങനെയാണ് ഇന്ധനക്ഷമത കണക്കുകള്‍. സിഎന്‍ജി ഘടിപ്പിച്ച വേരിയന്റുകള്‍ക്ക് 32.73 km/kg എന്ന ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്. റഗുലര്‍ മാരുതി സുസുക്കി എസ്-പ്രസ്സോയുടെ വില 4.25 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച്‌ 6.10 ലക്ഷം രൂപ (എക്‌സ് ഷോറൂം) വരെയാണ്. റെനോ ക്വിഡ് , ടാറ്റ പഞ്ച് എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത് . സിഎന്‍ജി വേരിയന്റ് എത്തുന്നത് വാഹനത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്.

നിലവില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഏറ്റവും വലിയ നിരയാണ് മാരുതി സുസുക്കിക്കുള്ളത്. എസ്-പ്രസ്സോയ്‌ക്കൊപ്പം, അവരുടെ സിഎന്‍ജി ലൈനപ്പില്‍ നിലവില്‍ 10 വാഹനങ്ങളുണ്ട്. അവയെല്ലാം ഡ്യൂവല്‍ ഇന്റര്‍ഡിപെന്‍ഡന്റ് ഇലക്‌ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകള്‍ (ഇസിയു), ഇന്റലിജന്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പൈപ്പുകള്‍, ജോയിന്റുകള്‍ എന്നിവയ്‌ക്കൊപ്പം സിഎന്‍ജി സിസ്റ്റത്തിനായുള്ള ഇന്റഗ്രേറ്റഡ് വയറിംഗ് ഹാര്‍നെസുകളും സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് എഞ്ചിന്‍ ഓഫാണെന്നും അത് സ്റ്റാര്‍ട്ടാകില്ലെന്നും ഉറപ്പാക്കുന്ന മൈക്രോസ്വിച്ച്‌ സഹിതമാണ് എസ്-സിഎന്‍ജി സിസ്റ്റം വരുന്നത്. സിഎന്‍ജി സിലിണ്ടറിന്റെ അധിക ഭാരം കൈകാര്യം ചെയ്യുന്നതിനായി ബ്രേക്കുകളും സസ്പെന്‍ഷന്‍ സജ്ജീകരണവും മാരുതി റീകാലിബ്രേറ്റ് ചെയ്യുന്നുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക